Quantcast

ജോര്‍ദാനെതിരെ ഇന്ത്യയുടെ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് ഖത്തറില്‍

മലയാളികളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ ഉള്‍പ്പെടെ സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘവുമായാണ് ഇന്ത്യന്‍ ടീം ഖത്തറിലെത്തിയത്

MediaOne Logo

Web Desk

  • Published:

    28 May 2022 1:55 AM GMT

ജോര്‍ദാനെതിരെ ഇന്ത്യയുടെ അന്താരാഷ്ട്ര  സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് ഖത്തറില്‍
X

ഇന്ത്യ-ജോര്‍ദാന്‍ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് രാത്രി ഏഴിന് ആരംഭിക്കും. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബിലെ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. എങ്കിലും കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല.

മലയാളികളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ ഉള്‍പ്പെടെ സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘവുമായാണ് ഇന്ത്യന്‍ ടീം ഖത്തറിലെത്തിയത്. നാല് ദിവസം മുന്‍പ് ഖത്തറിലെത്തിയ ടീം കഴിഞ്ഞ ദിവസങ്ങളില്‍ അല്‍ വക്‌റ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനുള്ള സന്നാഹമാണ് ഇന്ത്യക്ക് ജോര്‍ദാനുമായുള്ള മത്സരം. കൊല്‍ക്കത്തയില്‍ ടീം ക്യാമ്പും പരിശീലനവും പൂര്‍ത്തിയാക്കിയ ശേഷമാണ് നീലപ്പടയുടെ വരവ്.

ഫിഫ റാങ്കിങ്ങില്‍ 91 ാം സ്ഥാനത്തുള്ള ജോര്‍ദാനും ഇന്ത്യയെ പോലെ തന്നെ ഏഷ്യാകപ്പ് ലക്ഷ്യമിട്ടാണ് കളിക്കുന്നത്. ജൂണ്‍ എട്ട് മുതല്‍ 14 വരെ കൊല്‍ക്കത്തയിലാണ് ഇന്ത്യയുടെ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍. ഹോങ്കോങ്ങ്, അഫ്ഗാന്‍, കംബോഡിയ എന്നിവര്‍ അടങ്ങിയ ഗ്രൂപ്പില്‍ ജേതാക്കളായാല്‍ മാത്രമേ സുനില്‍ഛേത്രിക്കും സംഘത്തിനും നേരിട്ട് യോഗ്യത നേടാന്‍ കഴിയൂ. സാഫ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചതിനു ശേഷം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ദേശീയ ടീമില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മത്സരത്തിന്.

TAGS :

Next Story