Quantcast

പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ ബി.ജെ.പിയെ താഴെയിറക്കാൻ കഴിയും: ആനി രാജ

ഇടതുപക്ഷ പ്രവർത്തക എന്ന നിലയിൽ സർക്കാർ ശരിയായി പ്രവർത്തിക്കണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് വിമർശിക്കുന്നതെന്നും ആനി രാജ

MediaOne Logo

Web Desk

  • Updated:

    2023-03-09 19:27:41.0

Published:

9 March 2023 7:16 PM GMT

പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ ബി.ജെ.പിയെ താഴെയിറക്കാൻ കഴിയും: ആനി രാജ
X

ദോഹ: പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിന്നാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ കഴിയുമെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ. കോൺഗ്രസിനെ മാറ്റി നിർത്തി ബി.ജെ.പിയെ നേരിടാൻ കഴിയില്ലെന്നും ആനിരാജ ദോഹയിൽ പറഞ്ഞു. പ്രാദേശിക പാർട്ടികളെയും ദേശീയ തലത്തിൽ ശക്തരായ കോൺഗ്രസിനെയും ഒന്നിച്ചു നിർത്തിയാലേ അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനാകൂ. എന്നാൽ ദേശീയ തലത്തിൽ ഒരു മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് സാധ്യമല്ല. വിവിധ സംസ്ഥാനങ്ങളും മേഖലകളും കേന്ദ്രീകരിക്കുന്ന പ്രാദേശിക പാർട്ടികളെ ഒന്നിച്ചു നിർത്തി സംഘ്പരിവാറിനെ നേരിടണം. പ്രാദേശിക പാർട്ടികൾക്ക് അവരവരുടെ താൽപര്യങ്ങളുണ്ട്. അതിനപ്പുറം, ദേശീയ താൽപര്യത്തിലേക്ക് പാർട്ടികൾ ഒന്നിക്കണമെന്നും ആനി രാജ പറഞ്ഞു.

തങ്ങളുടെ പാർട്ടി അധികാരത്തിലെത്തിയാൽ വിമർശനം പാടില്ലെന്നത് തെറ്റായ രീതിയാണെന്നും സർക്കാർ വിരുദ്ധ വിമർശനങ്ങൾ ഭരണാധികാരികളെ മോശമായി ചിത്രീകരിക്കാനുള്ളതല്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇടതുപക്ഷ പ്രവർത്തക എന്ന നിലയിൽ സർക്കാർ ശരിയായി പ്രവർത്തിക്കണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് വിമർശിക്കുന്നതെന്നും ഇക്കാര്യം പലപ്പോഴും മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും എത്തിക്കാറുണ്ടെന്നും പറഞ്ഞു. ഇടപെടലുകളും വിമർശനങ്ങളും ഒരിക്കലും ശത്രുപക്ഷത്തു നിന്നല്ല, ചേർന്ന് നിന്നാണ് നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി. ലിംഗ നീതിയുടെയും സ്ത്രീ മുന്നേറ്റത്തിന്റെയും കാലത്ത് കമ്യൂണിസ്റ്റുകാരും മാറണമെന്ന് ഇ.പി ജയരാജന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായി ആനി രാജ പറഞ്ഞു. യുവകലാസാഹിതി 17ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് ആനി രാജ ദോഹയിലെത്തിയത്.


Opposition can bring BJP down if it stands together: Annie Raja

TAGS :

Next Story