Quantcast

പെരുന്നാൾ കിസ്സ ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു

കലാ പ്രകടനങ്ങളും അൽത്താഫ് വള്ളിക്കാടിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി

MediaOne Logo

Web Desk

  • Published:

    2 April 2025 9:11 PM IST

Perunnal Kissa Eid program in doha
X

ദോഹ: മടപ്പള്ളിയിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തർ ലേഡീസ് വിംഗ് 'പെരുന്നാൾ കിസ്സ' എന്ന പേരിൽ ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു. ദോഹ കാലിക്കറ്റ് ടെയിസ്റ്റ് റെസ്റ്റോറന്റ് കോൺഫറൻസ് ഹാളിൽ നടത്തിയ പരിപാടിയിൽ മാഫ് ഖത്തർ ലേഡീസ് വിംഗ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

ചടങ്ങിൽ അംഗങ്ങളുടെ കലാ പ്രകടനങ്ങളും അൽത്താഫ് വള്ളിക്കാടിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി. ചടങ്ങിൽ ലേഡീസ് പ്രസിഡന്റ് അനൂന ഷമീർ അധ്യക്ഷത വഹിച്ചു. മാഫ് ഖത്തർ പ്രസിഡന്റ് ഷംസുദ്ദീൻ കൈനാട്ടി പരിപാടി ഉദ്ഘടനം ചെയ്തു. പ്രതിഭ അജയ്, താഹിറ മഹറൂഫ്, സിന്ധു മനോജ്, ഷർമിന സഫീർ, രമ്യ പ്രശാന്ത് എന്നിവർ സംസാരിച്ചു. ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി സരിത ഗോപകുമാർ സ്വാഗതവും ലേഡീസ് വിംഗ് ട്രഷറർ വിചിത്ര ബൈജു നന്ദിയും പറഞ്ഞു. മാഫ് ഖത്തർ ലേഡീസ് വിംഗ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

TAGS :

Next Story