രണ്ട് ദിവസത്തെ സന്ദർശനം: പിഎസ്ജി ടീം നാളെ ഖത്തറിലെത്തും

വ്യാഴാഴ്ച ടീം സൗദിയിലേക്ക് തിരിക്കും

MediaOne Logo

Sports Desk

  • Updated:

    2023-01-17 18:15:17.0

Published:

17 Jan 2023 6:14 PM GMT

രണ്ട് ദിവസത്തെ സന്ദർശനം: പിഎസ്ജി ടീം നാളെ ഖത്തറിലെത്തും
X

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പാരിസ് സെയ്ൻറ് ജർമൈൻ ടീം നാളെ ഖത്തറിലെത്തും. നാളെ വൈകിട്ട് ആരാധകർക്ക് മുന്നിൽ മെസിയും നെയ്മറും എംബാപ്പയും അടക്കമുള്ള താരങ്ങൾ പരിശീലനം നടത്തും. ടീമിന്റെ പരിശീലനം കാണുന്നതിനുള്ള ടിക്കറ്റുകൾ മണിക്കൂറുകൾക്കകം തന്നെ വിറ്റഴിഞ്ഞിരുന്നു.

പതിവ് ശൈത്യകാല സന്ദർശനത്തിന്റെ ഭാഗമായാണ് പിഎസ്ജി ടീം ഖത്തറിലെത്തുന്നത്. തിരക്കേറിയ മത്സരക്രമത്തിനിടയിൽ ഹ്രസ്വ സന്ദർശനമാണ് ടീം നടത്തുന്നത്. നാളെ രാവിലെ ടീം സ്‌പോൺസർമാരുടെ പരിപാടിയിൽ താരങ്ങൾ പങ്കെടുക്കും. വൈകിട്ട് സൂപ്പർ താരങ്ങളെ കാണാൻ ആരാധകർക്ക് അവസരമുണ്ട്. ഖലീഫ സ്റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിലാണ് ടീം പരിശീലനം നടത്തുക. മെസി, നെയ്മർ, എംബാപ്പെ തുടങ്ങിയ ലോകകപ്പിലെ സൂപ്പർ താരങ്ങളെ ഒരിക്കൽ കൂടി നേരിൽകാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. വൈകിട്ട് നാല് മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കും. പരിശീലനം കാണുന്നതിനുള്ള ടിക്കറ്റുകൾ മണിക്കൂറുകൾക്കകം തന്നെ വിറ്റഴിഞ്ഞിരുന്നു. വ്യാഴാഴ്ച ടീം സൗദിയിലേക്ക് തിരിക്കും. റിയാദിൽ അൽനസ്ർ- അൽഹിലാൽ ഓൾസ്റ്റാർ ഇലവനുമായി പിഎസ്ജി സൗഹൃദ മത്സരം കളിക്കും.


PSG team will arrive in Qatar tomorrow

TAGS :

Next Story