Quantcast

ഖത്തറിലെ പാർക്കിങ് പ്രതിസന്ധികൾക്ക് പരിഹാരമാകുന്നു; മാസ്റ്റർ പ്ലാനുമായി ഗതാഗത മന്ത്രാലയം

പാർക്കിങ് പദ്ധതികൾ, നയങ്ങൾ, ചട്ടങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് മാസ്റ്റർ പ്ലാൻ

MediaOne Logo

Web Desk

  • Updated:

    2022-07-25 19:36:13.0

Published:

26 July 2022 12:05 AM IST

ഖത്തറിലെ പാർക്കിങ് പ്രതിസന്ധികൾക്ക് പരിഹാരമാകുന്നു; മാസ്റ്റർ പ്ലാനുമായി ഗതാഗത മന്ത്രാലയം
X

ദോഹ: ഖത്തറിലെ പാർക്കിങ് പ്രതിസന്ധികൾക്ക് പരിഹാരമാകുന്നു. പ്രധാന കേന്ദ്രങ്ങളിൽ പാർക്കിങ് സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ ഗതാഗത മന്ത്രാലയം അവതരിപ്പിച്ചു. ഗതാഗത മാസ്റ്റർ പ്ലാൻ 2050 ന്റെ ഭാഗമായാണ് പദ്ധതി

ഖത്തറിലെ റോഡ് ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ കഴിഞ്ഞ മാസം ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പാർക്കിങ് പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പദ്ധതികളും തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ പാർക്കിങ്ങിന് ബുദ്ധിമുട്ട് നേരിടുന്നതോ അല്ലെങ്കിൽ പാർക്ക് സുരക്ഷിതമല്ലാത്തതോ ആയ പ്രദേശങ്ങളിൽ മികച്ച പാർക്കിങ് സംവിധാനങ്ങൾ സജ്ജീകരിക്കും. ഇത് പുതിയ ബിസിനസ് അവസരങ്ങൾക്കും വഴിയൊരുക്കും. ഇതോടൊപ്പം തന്നെ പൊതുഗതാഗതത്തിലേക്കും നോൺ മോട്ടോറൈസ്ഡ് യാത്രകളിലേക്കുമുള്ള

ജനങ്ങളുടെ മാറ്റത്തെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യും. പാർക്കിങ്ങിൽ നിന്നുള്ള വരുമാനും കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ഉപയോഗിക്കുക. പാർക്കിങ് പദ്ധതികൾ, നയങ്ങൾ, ചട്ടങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് മാസ്റ്റർ പ്ലാൻ


TAGS :

Next Story