ഗസ്സയിലേക്ക് വീണ്ടും ഭക്ഷ്യവസ്തുക്കളെത്തിച്ച് സൗദി
25,000 പേർക്ക് ഭക്ഷണ വിതരണം നടത്തി

റിയാദ്: ഗസ്സയിലെ മധ്യ, തെക്കൻ മേഖലകളിൽ ഭക്ഷ്യവസ്തുക്കളെത്തിച്ച് കിങ് സൽമാൻ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ എയ്ഡ് സെന്റർ (കെ.എസ്.റിലീഫ്). ഇതിലൂടെ 25,000 പേർക്ക് പ്രയോജനം ലഭിച്ചതായി അധികൃതർ അറിയിച്ചു. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി സൗദി അറേബ്യ നടത്തുന്ന ജനകീയ ദുരിതാശ്വാസ കാമ്പയിനിന്റെ ഭാഗമായാണ് ഭക്ഷണവിതരണം. നിലവിലെ കടുത്ത മാനുഷിക പ്രതിസന്ധിയിൽ കഷ്ടപ്പെടുന്ന ഫലസ്തീൻ കുടുംബങ്ങൾക്ക് പിന്തുണ നൽകാനും അവരെ സഹായിക്കാനുമുള്ള സൗദിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് അവരുടെ ഔദ്യോഗിക മാനുഷിക സംഘടനയായ കെ.എസ്.റിലീഫ് വഴി ഈ സഹായങ്ങൾ എത്തിക്കുന്നത്.
Next Story
Adjust Story Font
16

