Quantcast

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും

MediaOne Logo

Web Desk

  • Updated:

    2022-08-14 18:56:41.0

Published:

15 Aug 2022 12:24 AM IST

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
X

ജിദ്ദ: മലപ്പുറം ജില്ലയിലെ അബ്ദുറഹ്മാൻ നഗർ കൊളപ്പുറം നോർത്ത് സ്വദേശി തൊട്ടിയിൽ മുഹമ്മദ് അഷ്റഫ് ജിദ്ദയിൽ മരിച്ചു. 44 വയസ്സായിരുന്നു. ജിദ്ദ സുലൈമാനിയയിലെ മലബാർ ഹോട്ടൽ ജീവനക്കാരനായിരുന്നു. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. ജിദ്ദയിലെ ഐസിഎഫ് പ്രവർത്തകരാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

TAGS :

Next Story