Quantcast

സൗദിക്ക് പേട്രിയറ്റ് മിസൈലുകൾ നൽകാൻ അമേരിക്ക

ഏകദേശം 9 ബില്യൺ ഡോളറിന്റെ സൈനിക ഉപകരണങ്ങൾ സൗദിക്ക് നൽകും

MediaOne Logo

Web Desk

  • Published:

    31 Jan 2026 8:32 PM IST

സൗദിക്ക് പേട്രിയറ്റ് മിസൈലുകൾ നൽകാൻ അമേരിക്ക
X

റിയാദ്: സൗദി അറേബ്യക്ക് അത്യാധുനിക പേട്രിയറ്റ് മിസൈലുകളും അനുബന്ധ സൈനിക ഉപകരണങ്ങളും നൽകാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. ഏകദേശം 9 ബില്യൺ ഡോളർ വിലമതിക്കുന്നതാണ് കരാറെന്ന് പെന്റഗൺ അറിയിച്ചു. സൗദി അറേബ്യയുടെ അഭ്യർഥനപ്രകാരം PAC-3 MSE വിഭാഗത്തിൽപ്പെട്ട 730 മിസൈലുകളാണ് കൈമാറുന്നത്.

നിലവിൽ സൗദിയുടെ കൈവശമുള്ള പേട്രിയറ്റ് ലോഞ്ച് പ്ലാറ്റ്‌ഫോമുകളിൽ അത്യാധുനിക PAC-3 MSE മിസൈലുകൾ വിക്ഷേപിക്കാൻ സഹായിക്കുന്ന പ്രത്യേക കിറ്റുകൾ, മിസൈൽ സംവിധാനങ്ങളുടെ മെയിന്റനൻസ് കൃത്യമായി നടത്തുന്നതിന് ആവശ്യമായ ഓട്ടോമേറ്റഡ് സോഫ്റ്റ്‌വെയറുകളും അമേരിക്ക സൗദിക്ക് കൈമാറും.

TAGS :

Next Story