സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
നാട്ടിൽ പോയിട്ട് നാലു വർഷത്തിലേറെയായി

ദമ്മാം: സൗദിയിലെ ജുബൈലിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ജുബൈൽ റെഡിമിക്‌സ് കമ്പനി സൂപ്പർവൈസർ കൊല്ലം കടയ്ക്കൽ ആലത്തറമൂട് ദേവീക്ഷേത്രത്തിനു സമീപം നീലാംബരിയിൽ പ്രശാന്ത് (42) നെയാണ് താമസസ്ഥലത്തെ ആറുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 15 വർഷമായി റെഡിമിക്‌സ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടത്. നാട്ടിൽ പോയിട്ട് നാലു വർഷത്തിലേറെയായി. കഴിഞ്ഞ വർഷം ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടുവന്നിരുന്നു.
പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ് പ്രശാന്ത്. ഭാര്യ: ബിന്ദു. മക്കൾ: വൈക, വേധ. സഹോദരങ്ങൾ. നിഷാന്ത് (അൽ അഹ്സ), നിഷ. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ അറിയിച്ചു.
Adjust Story Font
16

