Quantcast

സൗദിയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു

എറണാകുളം കളമശ്ശേരി സ്വദേശി ഷമീര്‍ അഞ്ചക്കുളം (28) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-05-02 16:22:53.0

Published:

2 May 2023 4:17 PM GMT

saudi malayali death
X

സൗദിയിലെ ഹുഫൂഫില്‍ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി സ്വദേശി ഷമീര്‍ അഞ്ചക്കുളം (28) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ നടന്ന അപകടത്തില്‍ സംഭവസ്ഥലത്ത് വെച്ച തന്നെ മരണം സംഭവിക്കുകയായിരുന്നു.

ഷമീര്‍ ഓടിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് അപകടത്തില്‍ പെടുകയായിരുന്നു. വിവാഹിതനായ ഷമീര്‍ ഒന്‍പത് മാസം മുമ്പാണ് ഡ്രൈവറായി സൗദിയിലെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

TAGS :

Next Story