Quantcast

'മികച്ച കളിക്കാരെ എത്തിക്കാതെ കരാർ പുതുക്കാനാകില്ല': അൽനസ്‌റിനോട്‌ ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള അൽ നസ്‌റിന്റെ കരാർ ജൂൺ ആദ്യത്തോടെ തീർന്നിരിക്കുകയാണ്

MediaOne Logo

Sports Desk

  • Published:

    3 Jun 2025 12:00 PM IST

Cristiano Ronaldo: I cant renew my contract without bringing the best players to Al Nassr.
X

റിയാദ്:മികച്ച കളിക്കാരെ എത്തിച്ച് ടീമിനെ ശാക്തീകരിക്കാതെ കരാർ പുതുക്കാനാകില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നസ്‌റുമായുള്ള കരാർ കാലാവധി കഴിഞ്ഞതോടെയാണ് താരം നിലപാടറിയിച്ചത്. ക്രിസ്റ്റ്യാനോയെ പിടിച്ചു നിർത്താനുള്ള ശ്രമത്തിലാണ് അൽ നസ്ർ.

എത്ര ശ്രമിച്ചിട്ടും വിജയിക്കാനാകാത്ത ടീം, നിർണായക മത്സരങ്ങളിൽ അവസരങ്ങൾ പാഴാക്കൽ, ഈ ടീമിനേയും കൊണ്ട് കപ്പൊന്നും നേടാനാകില്ലെന്ന് തുറന്നു പറയുകയാണ് ക്രിസ്റ്റ്യാനോ. താരത്തിന്റെ കരാർ ഈ ജൂൺ ആദ്യത്തോടെ തീർന്നിരിക്കുകയാണ്. പുതുക്കാൻ താരത്തിന്റെ നിലപാട് ഇതാണ്: മികച്ച കളിക്കാരെ ക്ലബ്ബിലെത്തിക്കണം, താരത്തിന്റെ നിലപാടിനോട് ക്ലബ്ബിന് അനുകൂല സമീപനമാണ്. എങ്കിലും ആരെല്ലാം എന്നതാണ് ചോദ്യം. ക്രിസ്റ്റ്യാനോക്കായി പ്രതിവർഷം 1700 കോടി രൂപയാണ് അൽ നസ്ർ നൽകുന്നത്. ഈ തുകക്കും താരം ഇനി തുടരാനിടയില്ല. ബ്രസീൽ ക്ലബ്ബുൾപ്പെടെ താരത്തെ സമീപിച്ചെങ്കിലും അന്തിമ നിലപാട് ഇതുവരെ ക്രിസ്റ്റ്യാനോ പ്രഖ്യാപിച്ചിട്ടില്ല.

TAGS :

Next Story