Quantcast

അഞ്ഞൂറ് ക്ലബ്ബ് ഗോൾ നേട്ടത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്ലബ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 503 ഗോളുകളിൽ 311 ഉം റയൽ മ‍‍ാഡ്രിഡിനു വേണ്ടിയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-10 18:50:35.0

Published:

11 Feb 2023 12:18 AM IST

Cristiano Ronaldo, Al-Nassr,
X

ജിദ്ദ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിലെ അഞ്ഞൂറ് ക്ലബ്ബ് ഗോൾ എന്ന നേട്ടത്തിൽ. സൗദി ലീഗ് ഫുട്ബോളിൽ അൽ വെഹ്ദ ക്ലബിനെതിരെ നേടിയ നാല് ഗോളോടെയാണ് ക്രിസ്റ്റ്യാനോ നേട്ടം കൈവരിച്ചത്. വ്യാഴാഴ്ച നടന്ന സൗദി ലീഗിൽ അൽ വെഹ്ദയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അൽ നസർ തകർത്തുവിട്ടത്. 21-ാം മിനിറ്റിൽ ഇടം കാൽ സ്‌ട്രൈക്കിലൂടെ വല കുലുക്കിയപ്പോൾ തന്നെ 500 ക്ലബ് ഗോളുകളെന്ന നേട്ടത്തിലേക്ക് പോർച്ചുഗീസ് സൂപ്പർ താരമെത്തി. അൽ നസറിന് വേണ്ടി നാല് ഗോളുകളാണ് സൂപ്പർ താരം വലയിലാക്കിയത്.

തന്‍റെ കരിയറിലെ 61-ാം ഹാട്രിക്കാണ് ഈ മത്സരത്തിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. ജയത്തോടെ പോയിന്‍റ് പട്ടികയിൽ അൽ നസർ ക്ലബ്ബ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 16 മത്സരങ്ങൾ പൂർത്തിയാക്കിയ അൽ നസറിന് ഇപ്പോൾ 37 പോയിന്‍റുണ്ട്. രണ്ടാം സ്ഥാനത്തുള്ള അൽ ഷബാബ് ക്ലബിനും 37 പോയിന്‍റാണുള്ളത്.

അൽ നസറിനായി റൊണാള്‍ഡോയുടെ ആദ്യ ഹാട്രിക്കാണിത്. ക്ലബ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 503 ഗോളുകളിൽ 311 ഉം റയൽ മ‍‍ാഡ്രിഡിനു വേണ്ടിയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റ‍ഡിനായി 103 ഗോളുകളും യുവന്‍റസിന് വേണ്ടി 81 ഗോളുകളും നേടി. പോര്‍ച്ചുഗൽ ക്ലബായ സ്പോർടിങ് ലിസ്ബണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നു ഗോളുകളാണ് അടിച്ചത്. അൽ നസറിൽ താരത്തിന്‍റെ ഗോൾ നേട്ടം അഞ്ചായി ഉയർന്നു.

TAGS :

Next Story