Quantcast

ദമ്മാം കൊല്ലം പ്രീമിയര്‍ ലീഗ് മ്യൂസിക്കല്‍ ഇവന്‍റ് സംഘടിപ്പിക്കുന്നു

ചലച്ചിത്ര പിന്നണി ഗായിക അഭയ ഹിരണ്‍മയി, ഹിഷാം അങ്ങാടിപ്പുറം, ആല്‍ബിന്‍ ബോബന്‍, രാഹുല്‍ ഹരി എന്നിവര്‍ പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    22 Oct 2025 8:41 AM IST

ദമ്മാം കൊല്ലം പ്രീമിയര്‍ ലീഗ് മ്യൂസിക്കല്‍ ഇവന്‍റ് സംഘടിപ്പിക്കുന്നു
X

ദമ്മാം: ദമ്മാം കൊല്ലം പ്രീമിയര്‍ ലീഗിന്‍റെ മുന്നോടിയായി സംഗീത നിശ സംഘടിപ്പിക്കുന്നു. പരിപാടിയില്‍ ചലച്ചിത്ര പിന്നണി ഗായിക അഭയ ഹിരണ്‍മയി മുഖ്യതിഥിയാകും. മത്സരങ്ങളുടെ ട്രോഫി ലോ‍‍‍ഞ്ചിങും ജഴ്സി പ്രകാശനവും നടക്കും. കൊല്ലം പ്രീമിയര്‍ ലീഗ് സീസണ്‍ 6 മത്സരങ്ങളുടെ മുന്നോടിയായി സംഗീതനിശയും ട്രോഫി ലോഞ്ചിങും ജഴ്സി പ്രകാശനവും സംഘടിപ്പിക്കുന്നു. ഒക്ടോര്‍ 24ന് വെള്ളിയാഴ് വൈകിട്ട് ദമ്മാം ലുലുമാളില്‍ വെച്ച് പരിപാടി അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര പിന്നണി ഗായിക അഭയ ഹിരണ്‍മയി, ഹിഷാം അങ്ങാടിപ്പുറം, ആല്‍ബിന്‍ ബോബന്‍, രാഹുല്‍ ഹരി പങ്കെടുക്കും.

കൊല്ലം പൈതൃകം കൂട്ടായ്മയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ ജീവകാരുണ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി കൊല്ലം പത്തനാപുരം ഗാന്ധിഭവന്‍ പ്രവര്‍ത്തകന്‍ വെളിയില്‍ നസീറിനെ ആദരിക്കും. പ്രവാസത്തിലെ ക്രിക്കറ്റ് സംഘാടനത്തിന് നേതൃത്വം നല്‍കുന്ന കൂട്ടായ്മ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. കൂട്ടായ്മ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുക കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബ്ര്‍ 30,31 തിയ്യതികളിലായി അല്‍കോബാര്‍ കാനു ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് ടൂര്‍ണമെന്‍റ് മത്സരങ്ങള്‍ നടക്കും. പത്ത് ടീമുകള്‍ മേളയില്‍ മാറ്റുരക്കും. സംഘാടകരായ നജീബ് ബഷീര്‍, നൗഷാദ് തഴവ, ഷൈജു വിളയില്‍, സുരേഷ് റാവുത്തര്‍, ബിജു കൊല്ലം എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

TAGS :

Next Story