Quantcast

മയക്കുമരുന്ന് വേട്ട; സൗദിയിൽ ക്രിസ്റ്റൽ മെത്തുമായി പ്രവാസി പിടിയിൽ

സെക്യൂരിറ്റി പട്രോളിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് പാകിസ്താൻ സ്വദേശിയായ പ്രവാസി പിടിയിലായത്

MediaOne Logo

Web Desk

  • Published:

    6 Jun 2026 7:52 PM IST

Drug bust; Expatriate arrested with crystal meth in Saudi Arabia
X

റിയാദ്: സൗദിയിലെ അൽ ബാഹ മേഖലയിൽ ക്രിസ്റ്റൽ മെത്ത് വില്പന നടത്തുന്നതിനിടെ വിദേശി പിടിയിലായി. അൽ-ബാഹയിലെ സെക്യൂരിറ്റി പട്രോളിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് പാകിസ്താൻ സ്വദേശിയായ പ്രവാസി സുരക്ഷാ സേനയുടെ പിടിയിലായത്. ഇയാളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും തുടർ നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.

മയക്കുമരുന്ന് കടത്തുകാർക്കും വിതരണക്കാർക്കുമെതിരെ ശക്തമായ നടപടികളാണ് സൗദി അധികൃതർ സ്വീകരിച്ചുവരുന്നത്. രാജ്യത്ത് മയക്കുമരുന്ന് കടത്തുന്നതിനെക്കുറിച്ചോ വിൽക്കുന്നതിനെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി അധികൃതരെ അറിയിക്കണമെന്ന് സുരക്ഷാഏജൻസികൾ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

TAGS :

Next Story