Quantcast

സൗദിയിലുടനീളം ഈദ് ആഘോഷങ്ങൾ തുടരുന്നു: കരിമരുന്ന് പ്രയോഗത്തിൽ രാജ്യത്തെ നഗരികൾ

സൗദിയിലെ എല്ലാ പ്രവിശ്യകളിലും വിവിധ വിനോദ പരിപാടികളുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-04-22 18:59:05.0

Published:

23 April 2023 12:23 AM IST

Eid celebrations continue across Saudi Arabia
X

സൗദിയിലുടനീളം ഈദാഘോഷങ്ങൾ തുടരുന്നു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും രാത്രി 9ന് നടക്കുന്ന കരിമരുന്ന് പ്രയോഗം കാണാൻ നിരവധി പേരെത്തി. പ്രവാസി കുടുംബങ്ങള്‍ പെരുന്നാളുമായി ബന്ധപ്പെട്ട് വിനോദയാത്രകളും സജീവമാക്കുകയാണ്.

ഇന്നും നാളെയും കൂടി കരിമരുന്ന് പ്രയോഗങ്ങൾ തുടരും. സൗദിയിലെ എല്ലാ പ്രവിശ്യകളിലും വിവിധ വിനോദ പരിപാടികളുണ്ട്. തണുപ്പുള്ള പ്രദേശങ്ങളായ അബഹ, അൽബഹ, താഇഫ്, തബൂക്ക് മേഖലകളിലെ ടൂറിസം കേന്ദ്രങ്ങളിലാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തുക. അൽ ഉലായിലെ മദാഇൻ സ്വാലിഹിലേക്കുള്ള ഒരാഴ്ചത്തേക്കുള്ള ബുക്കിങ് പൂർത്തിയായിട്ടുണ്ട്.

ഏറ്റവും കൂടുതൽ പ്രവാസി സന്ദർശകരെത്തിയ ഈ വർഷം സൗദിയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും തിരക്കനുഭപ്പെടുന്നുണ്ട്. കോർണിഷുകളിലും പാർക്കുകളിലും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മഴക്ക് സാധ്യതയുള്ളതിനാൽ മലയോര യാത്രകളിൽ ജാഗ്രത പുലർത്താൻ നേരത്തെ സിവിൽ ഡിഫൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു

TAGS :

Next Story