Quantcast

ലൈസൻസില്ല; ജിദ്ദയിൽ ഹോട്ടലിന് ഒരു മില്യൺ റിയാൽ പിഴ

നിയമലംഘനം നടത്തിയ ഹോട്ടൽ പൂർണമായും അടച്ചുപൂട്ടാനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    19 May 2026 10:28 AM IST

Hotel in Jeddah fined one million riyals for not having a license
X

റിയാദ്: മതിയായ ലൈസൻസില്ലാതെ ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിച്ച ജിദ്ദയിലെ അൽ സറായ സ്യൂട്ട്സ് ഹോട്ടലിന് ഒരു മില്യൺ സൗദി റിയാൽ പിഴ ചുമത്തിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് മന്ത്രാലയം ഈ നടപടി പ്രഖ്യാപിച്ചത്. നിയമലംഘനം നടത്തിയ ഹോട്ടൽ പൂർണമായും അടച്ചുപൂട്ടാനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ഹോട്ടലിലെ നിയമലംഘനങ്ങൾ തിരുത്തി ലൈസൻസ് നേടുന്നത് വരെ ഈ വിലക്ക് തുടരും. കൂടാതെ, ഈ ശിക്ഷാ നടപടിയുടെ വിവരങ്ങൾ നിയമലംഘനം നടത്തിയവരുടെ സ്വന്തം ചിലവിൽ പ്രാദേശിക പത്രങ്ങളിലോ മറ്റ് അനുയോജ്യമായ മാധ്യമങ്ങളിലോ പരസ്യപ്പെടുത്തണമെന്നും നിർദേശമുണ്ട്.

രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനും ടൂറിസം മേഖലയിലെ നിയമങ്ങളും മാനദണ്ഡങ്ങളും എല്ലാവരും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഇത്തരം ശക്തമായ നടപടികളെന്ന് മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story