Quantcast

കൂടുതൽ കരുത്തിലേക്ക് കായിക ബന്ധം!; ജിദ്ദയിൽ ഫിഫ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി

സഹകരണം മെച്ചപ്പെടുത്തുന്നതും വരും കാലത്തെ വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതും ചർച്ചയായി

MediaOne Logo

Web Desk

  • Published:

    4 April 2026 6:20 PM IST

HRH the Crown Prince Meets with FIFA President in Jeddah to Discuss Sports Cooperation
X

ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി കൂടിക്കാഴ്ച നടത്തി. ജിദ്ദയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കായിക രംഗത്ത് നിലവിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും വരും കാലത്തെ വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഊന്നൽ നൽകി. ഫുട്ബോൾ ലോകത്ത് സൗദി കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങളും ഭാവി പദ്ധതികളും ചർച്ചയുടെ ഭാ​ഗമായി.

സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ, സൗദി ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് യാസിർ അൽ മിസ്ഹൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ലോകകപ്പ് വേദിയാകാനുള്ള സൗദിയുടെ തയ്യാറെടുപ്പുകൾക്കും കായിക മേഖലയിലെ വൻകിട നിക്ഷേപങ്ങൾക്കും വലിയ പ്രധാന്യമുള്ള കൂടിക്കാഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്.

TAGS :

Next Story