Quantcast

സൗദിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാള നാടക കലാകാരൻ അന്തരിച്ചു

കൊല്ലം തിരുത്തിക്കര സ്വദേശി ജോബി ടി. ജോർജാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    16 April 2024 11:01 AM GMT

Malayalam theater artist Joby T George, a native of Kollam Tiruttikara, passed away in Dammam, Saudi Arabia
X

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാള നാടക കലാകാരൻ അന്തരിച്ചു. കൊല്ലം തിരുത്തിക്കര സ്വദേശി ജോബി ടി ജോർജാ(43)ണ് മരിച്ചത്. അർബുദ ബാധയെ തുടർന്ന് ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

22 വർഷമായി ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയാണ്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കൂടെയുണ്ട്. ദമ്മാം നാടക വേദി സജീവ പ്രവർത്തകൻ കൂടിയാണ് ജോബി. നാടക വേദിയുടെ ആറാമത് നാടകമായ ഇതിഹാസത്തിലെ പ്രധാന കഥാപാത്രമായ ഷേക്സ്പിയറിന്റെ വേഷം അഭിനയിച്ചത് ജോബിയായിരുന്നു.

TAGS :

Next Story