ഹൃദയാഘാതം: കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
റിയാദിൽ കോൺട്രാക്റ്റിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു

റിയാദ്: കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം സൗദിയിലെ റിയാദിൽ നിര്യാതനായി. പേരായം, ഉമയനല്ലൂർ സ്വദേശി മധുസൂദനൻ പിള്ള (66)യാണ് താമസ സ്ഥലത്ത് വെച്ച് നിര്യാതനായത്. റിയാദിൽ കോൺട്രാക്റ്റിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ രാമകൃഷണ പിള്ള. മാതാവ്: ഓമന അമ്മ. ഭാര്യ: സത്യ.
നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം ശുമൈസി ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി. മധുസൂദനൻ പിള്ള ജോലി ചെയ്തിരുന്ന കമ്പനി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി മേൽനോട്ടം വഹിക്കുകയാണ്. റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ഷറഫു പുളിക്കൽ, നസീർ കണ്ണീര, ജാഫർ വീമ്പൂർ, കമ്പനി പ്രതിനിധി അരുൺകുമാർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി രംഗത്തുണ്ട്.
Adjust Story Font
16

