Quantcast

കരുതലായി 'മസാം' പദ്ധതി; മൂന്നു രാജ്യങ്ങളിലായി അഞ്ച് ലക്ഷം മൈനുകൾ നീക്കി സൗദി

ദൗത്യം 29.4 കോടി ഡോളർ ചെലവിൽ

MediaOne Logo

Web Desk

  • Published:

    5 April 2026 3:01 PM IST

Saudi Arabia clears 500,000 mines in three countries under Masam project
X

റിയാദ്: 'മസാം' പദ്ധതിയിലൂടെ മൂന്നു രാജ്യങ്ങളിലായി അഞ്ച് ലക്ഷം മൈനുകൾ നീക്കി സൗദി. യമൻ, അസർബൈജാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലാണ് ദൗത്യം. 29.4 കോടി ഡോളർ ചെലവിലാണ് നടപടി. കിങ് സൽമാൻ ഹ്യൂമാനിന്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ നേതൃത്വത്തിലായിരുന്നിത്.

ഏകദേശം 5,53,000 മൈനുകൾ, സ്‌ഫോടകവസ്തുക്കൾ, പൊട്ടാത്ത വെടിക്കോപ്പുകൾ എന്നിവയാണ് നീക്കം ചെയ്തത്. പരിക്കേറ്റ 92,000 പേരെ പുനരധിവസിപ്പിക്കുകയും ചെയ്തു. ഗ്രാമങ്ങൾ, റോഡുകൾ, കൃഷിയിടങ്ങൾ, സുപ്രധാന ഇടങ്ങൾ എന്നിവ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ, 2018 ജൂണിലാണ് മസാം പദ്ധതി ആരംഭിച്ചത്. ഇതിന് ശേഷം യെമനിൽ ഏകദേശം 78 മില്യൺ ചതുരശ്ര മീറ്റർ പ്രദേശം സുരക്ഷിതമാക്കി. 291 മില്യൺ ഡോളറാണ് മൊത്തം ചെലവ്.





TAGS :

Next Story