Quantcast

പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി സൗദി കിരീടാവകാശി

ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

MediaOne Logo

Web Desk

  • Published:

    29 March 2026 5:40 PM IST

Saudi Crown Prince discusses tensions in West Asia with Indian Prime Minister
X

റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കിരീടാവകാശിയെ ഫോൺ വിളിക്കുകയായിരുന്നു.

മേഖലയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നതായി പ്രധാനമന്ത്രി മോദി സമൂഹ മാധ്യമങ്ങളിൽ അറിയിച്ചു. നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും ഷിപ്പിങ് ലൈനുകൾ സുരക്ഷിതമായി തുറന്നിരിക്കേണ്ടതിന്റെയും ആവശ്യകത ചർച്ച ചൂണ്ടിക്കാട്ടിയതായും പറഞ്ഞു.



സൗദിയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി അദ്ദേഹം തുടർച്ചയായി നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞതായും പ്രധാനമന്ത്രി അറിയിച്ചു.

TAGS :

Next Story