Quantcast

കേന്ദ്രസർക്കാരിനെതിരായ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് തനിമ

MediaOne Logo

Web Desk

  • Published:

    5 April 2023 9:50 PM IST

Supreme Court verdict against the central government
X

മീഡിയാവണ്ണിനെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തനിമ കേന്ദ്ര സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. ഇന്ത്യൻ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന വിധിയാണ് പരമോന്നത നീതിപീഠത്തിൽ നിന്നുമുണ്ടായിട്ടുള്ളത്.

ജ്യൂഡീഷറിയെ വരെ വരുതിയിലാക്കാൻ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്യവും ഉറപ്പ് വരുത്തുന്ന ഈ വിധി ജ്യൂഡിഷറിയിലുള്ള പൗരന്റെ വിശ്വാസം ഒന്നു കൂടി ഊട്ടി ഉറപ്പിക്കുന്നതും ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കുള്ള താക്കീതുമാണന്ന് തനിമ അഭിപ്രായപ്പെട്ടു.

കേന്ദ്ര ഗവണ്മന്റിന്റെ വിലക്കിന് മുന്നിൽ പതറാതെ നിലപാടിലുറച്ചുനിന്നു കൊണ്ട് നിയമപോരാട്ടം നടത്തി നീതി നേടിയെടുത്ത മീഡിയവൺ മാനേജ്‌മെന്റിനെ തനിമ അഭിനന്ദിച്ചു.

TAGS :

Next Story