Quantcast

ഹജ്ജ് സീസൺ വൻ വിജയം; സുരക്ഷാ വകുപ്പുകളെ അഭിനന്ദിച്ച് മദീന ഗവർണർ

മദീന സന്ദർശകർക്കുള്ള സേവനങ്ങൾ തുടരാൻ ആഹ്വാനം

MediaOne Logo

Web Desk

  • Published:

    3 Jun 2026 5:29 PM IST

The citys governor praised the success of the Hajj season at a meeting of the security committee
X

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസൺ വൻ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ വിവിധ സുരക്ഷാ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച് മദീന ഗവർണറും ഹജ്ജ്-ഉംറ സ്ഥിരം സമിതി അധ്യക്ഷനുമായ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്. മദീന റീജിയണൽ ഡെപ്യൂട്ടി ഗവർണർ അമീർ സൗദ് ബിൻ നഹാർ ബിൻ സൗദിന്റെ സാന്നിധ്യത്തിൽ ചേർന്ന സ്ഥിരം സുരക്ഷാ സമിതി യോഗത്തിലാണ് അദ്ദേഹം ഹജ്ജ് സീസണിന്റെ വിജയത്തെ പ്രകീർത്തിച്ചത്. ഹജ്ജ് സീസണിലുണ്ടായ ഈ വലിയ നേട്ടം ദൈവാനുഗ്രഹത്താലും, അതോടൊപ്പം തന്നെ ദൈവത്തിന്റെ അതിഥികളായെത്തുന്ന തീർഥാടകർക്കായി സൗദി ഭരണനേതൃത്വം നൽകുന്ന വലിയ പിന്തുണയുടെയും ഫലമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

ഹജ്ജ് ചടങ്ങുകൾക്ക് ശേഷമുള്ള ഈ ഘട്ടത്തിലും ഇതേ വേഗതയിലും ഊർജ്ജസ്വലതയോടും കൂടി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു. തീർഥാടകർ മദീനയിൽ തങ്ങുന്ന കാലയളവിൽ അവർക്ക് ആവശ്യമായ സംയോജിത സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കണം. ഹാജിമാർക്ക് പൂർണമായ മനസ്സമാധാനത്തോടും എളുപ്പത്തിലും തങ്ങളുടെ മതപരമായ ചടങ്ങുകൾ നിർവഹിക്കാനും മസ്ജിദുന്നബവി സന്ദർശിക്കാനുമുള്ള അന്തരീക്ഷം ഉറപ്പാക്കണമെന്നും അദ്ദേഹം യോഗത്തിൽ ഊന്നിപ്പറഞ്ഞു.

TAGS :

Next Story