Quantcast

മധ്യേഷ്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കേന്ദ്രത്തിന് ജിദ്ദയിൽ തറക്കല്ലിട്ടു

പുതിയ കേന്ദ്രം പ്രവർത്തന സജ്ജമാകുന്നതോടെ 2500ലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും

MediaOne Logo

Web Desk

  • Updated:

    2023-02-18 18:10:15.0

Published:

18 Feb 2023 5:58 PM GMT

Central Asias largest logistics center in Jeddah
X

 logistics center in Jeddah

ജിദ്ദ: മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കേന്ദ്രത്തിന് ജിദ്ദയിൽ തറക്കല്ലിട്ടു. അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന കേന്ദ്രത്തിന്റെ നിർമാണം അടുത്ത വർഷം ആദ്യം പൂർത്തിയാകും. പുതിയ കേന്ദ്രം പ്രവർത്തന സജ്ജമാകുന്നതോടെ 2500ലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

130 കോടി റിയാൽ മുതൽ മുടക്കിലാണ് ഏറ്റവും വലിയ ലോജിസ്റ്റിക് കേന്ദ്രം ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ ഒരുങ്ങുന്നത്. പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ 2,500ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് തുറമുഖ ജനറൽ അതോറിറ്റി 'മവാനി'യും 'മെയർസ്‌ക്' കമ്പനിയും വ്യക്തമാക്കി. സ്വകാര്യ മേഖലക്ക് ലോജിസ്റ്റിക് മേഖലകളിൽ നിക്ഷേപാവസരങ്ങൾ ഒരുക്കാൻ 'മവാനി' ആരംഭിച്ച പദ്ധതികളുടെ ഭാഗമായാണിത്. 2,25,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ലോജിസ്റ്റിക് ഏരിയ ഒരുങ്ങുന്നത്. രണ്ടു ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഇവിടെയുണ്ടാകും. അടുത്ത വർഷം ആദ്യ പാദത്തിൽ പണികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

ചരക്കുകളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും സഹായകരമാകുന്ന സംഭരണ-വിതരണ മേഖലകൾ, ശീതീകരിച്ച ഭക്ഷ്യ ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസുകൾ, ട്രാൻസ്ഷിപ്‌മെൻറ് ഏരിയ, എയർ കാർഗോ ചരക്ക് കൈകാര്യം ചെയ്യാനുള്ള സൗകര്യം, ചരക്ക് കൈമാറ്റത്തിനുള്ള സംവിധാനം എന്നിവയാണ് ഈ ലോജിസ്റ്റിക് ഏരിയയിലുണ്ടാവുക. 2040ഓടെ കാർബൺ പുറന്തള്ളലിന്റെ അളവ് പൂജ്യമാക്കാൻ കഴിയുംവിധം ലോജിസ്റ്റിക്‌സ് പ്രവൃത്തിയെ ഡീകാർബണൈസ് ചെയ്യുന്നതിനുള്ള നൂതന സാങ്കേതിക വിദ്യയാണ് ഇവിടെ ഒരുക്കുക. 65,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലോജിസ്റ്റിക്‌സ് ഹാളുകളുടെ മേൽക്കൂരയിൽ സോളാർ പാനലുകൾ സംവിധാനിക്കും. ഇതിലൂടെ ഉൽപാദിപ്പിക്കുന്ന സൗരോർജമാണ് ലോജിസ്റ്റിക് കേന്ദ്രത്തിന്റെ മുഴുവൻ പ്രവർത്തനത്തിനുമായി ഉപയോഗിക്കുക. മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഗതാഗതത്തിനായി ഇലക്ട്രിക് ട്രക്കുകളും കാറുകളും മാത്രമേ ഇവിടെ ഉപയോഗിക്കുകയുള്ളൂ.


The foundation stone of Central Asia's largest logistics center has been laid in Jeddah

TAGS :

Next Story