Quantcast

സൗദി കിരീടാവകാശിക്ക് ട്രംപിന്റെ വാക്ക്; സുഡാനിലെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ‌ സഹകരിക്കും

വാഷിങ്‍ടണിലെ കൂടിക്കാഴ്ചയിൽ സൽമാൻ രാജാവിന്റെ അഭ്യർഥനയെ തുടർന്നാണ് പിന്തുണ

MediaOne Logo

Web Desk

  • Updated:

    2025-11-20 16:43:44.0

Published:

20 Nov 2025 3:41 PM IST

Trump Backs Saudi Crown Prince: US-Middle East Push to End Sudan War
X

റിയാദ്: സുഡാനിലെ യുദ്ധവും അതിക്രമങ്ങളും അവസാനിപ്പിക്കുന്നതിന് സൗദി അറേബ്യ യു.എ.ഇ ഈജിപ്ത് തുടങ്ങി മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉറപ്പുനൽകി. വാഷിങ്‍ടണിലെ കൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരിട്ട് അഭ്യർഥിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.

സുഡാൻ പ്രതിസന്ധി പ്രാദേശിക സുരക്ഷയെ ബാധിക്കുന്നുവെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. വിഷയം അവതരിപ്പിച്ച് അരമണിക്കൂർ തികയുംമുമ്പേ അമേരിക്ക പ്രശ്നം പഠനവിധേയമാക്കി തുടങ്ങിയതായും ട്രംപ് അറിയിച്ചു. കഴിഞ്ഞ മാസം ഗസ്സയിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കുന്നതിൽ സൗദി നിർണായക പങ്കുവഹിച്ചിരുന്നു.

2023 ഏപ്രിലിൽ ആരംഭിച്ച സുഡാൻ ആഭ്യന്തരയുദ്ധം സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്സസും (ആർ.എസ്.എഫ്) തമ്മിലുള്ള അധികാരത്തർക്കത്തിൽ നിന്നാണ് ഉടലെടുത്തത്. സിവിലിയൻ ഭരണത്തിലേക്കുള്ള പരിവർത്തന പദ്ധതി തകർന്നതാണ് യുദ്ധത്തിന് കാരണം. വംശീയ അടിസ്ഥാനത്തിലുള്ള കൊലപാതകങ്ങൾ, വ്യാപകമായ നാശനഷ്ടങ്ങൾ, ലക്ഷക്കണക്കിന് ആളുകളുടെ കുടിയൊഴിപ്പിക്കൽ എന്നിവ തുടരുകയാണ്. ഔദ്യോഗിക ഭരണകൂടത്തിനും സൈന്യത്തിനും ഒപ്പമാണ് വിഷയത്തിൽ സൗദി അറേബ്യ

TAGS :

Next Story