Quantcast

കൈകുഞ്ഞിന് പാലിൽ ലഹരിമരുന്ന് നൽകി ഉപദ്രവിച്ചു; റിയാദിൽ രണ്ട് പ്രവാസികൾ പിടിയിൽ

റിയാദ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് റിസർച്ച് ഡിപ്പാർട്ട്‌മെന്റാണ് പ്രതികളെ പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    24 March 2026 9:38 PM IST

Two residents were arrested after a video surfaced showing them feeding a child a narcotic substance
X

റിയാദ്: കൈകുഞ്ഞിന് ഫോർമുല മിൽക്കിൽ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സിറിയൻ സ്വദേശികളായ രണ്ട് പ്രവാസികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഉപദ്രവിക്കുകയും നിരോധിത ലഹരിമരുന്നുകൾ കൈവശം വെക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ നടപടിയെടുത്തത്. റിയാദ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് റിസർച്ച് ഡിപ്പാർട്ട്‌മെന്റാണ് പ്രതികളെ പിടികൂടിയത്. ലഹരിമരുന്ന് നൽകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഇവർ മോഷ്ടിച്ച രണ്ട് വാഹനങ്ങൾ ഉപയോഗിച്ചാണ് ലഹരിമരുന്ന് കടത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തി. ഉറവിടം വ്യക്തമല്ലാത്ത വൻതുകയും ഇവരുടെ കൈയിൽ നിന്നും പിടിച്ചെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം നിയമപരമായ നടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ ശക്തമായ നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story