Quantcast

'തുർക്കിയുമായുള്ള ബന്ധം ഊഷ്മളമാക്കും'; ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി സൗദി കിരീടവകാശി

ഈജിപ്തിൽ ആരംഭിച്ച പര്യടനം ജോർദാൻ വഴി തുർക്കി കൂടി പൂർത്തിയാക്കിയാണ് അവസാനിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-06-23 19:25:30.0

Published:

23 Jun 2022 4:54 PM GMT

തുർക്കിയുമായുള്ള ബന്ധം ഊഷ്മളമാക്കും; ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി സൗദി കിരീടവകാശി
X

ദമാം: ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സൗദിയിൽ തിരിച്ചെത്തി. സൗദിക്കും തുർക്കിക്കുമിടയിൽ നിർണായക വഴിത്തിരിവായാണ് കിരീടവകാശിയുടെ സന്ദർശനത്തെ കണക്കാക്കുന്നത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വീണ്ടും ഊഷമളമാകുന്നതിനും സന്ദർശനം സഹായകരമായെന്നാണ് വിലയിരുത്തൽ.

ദിവസങ്ങൾ നീണ്ടതായിരുന്നു സൗദി കിരീടവകാശിയുടെ വിദേശ പര്യടനം. ഈജിപ്തിൽ ആരംഭിച്ച പര്യടനം ജോർദാൻ വഴി തുർക്കി കൂടി പൂർത്തിയാക്കിയാണ് അവസാനിച്ചത്. തുർക്കിയിലെത്തിയ രാജകുമാരനെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഖാൻ നേരിട്ടെത്തി സ്വീകരിച്ചു. ജമാൽ ഖഷോഖി വധത്തിന് ശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം വഷളായിരുന്നു. ഇത് മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സഹകരണവും നിക്ഷേപവും വർധിപ്പിക്കുന്നതിനും സന്ദർശനം വഴി തുറന്നു. ഇരു നേതാക്കളുടെയും കൂടികാഴ്ചയിൽ മേഖലയിലെ പ്രശ്നങ്ങൾ, ഊർജ്ജ, ഭക്ഷ്യ പ്രതിസന്ധികൾ എന്നിവ ചർച്ചയായി. ഊർജ്ജം മുതൽ പ്രതിരോധം വരെയുള്ള മേഖലകളിൽ ബന്ധം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപത്തിന് ധാരണയിലെത്തിയതായി ചർച്ചക്ക് ശേഷം ഇരു നേതാക്കളും പ്രസ്താവനയിലൂടെ അറിയിച്ചു.

TAGS :

Next Story