Quantcast

കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ചു; റാസൽഖൈമയിൽ മലയാളി യുവാവ് മരിച്ചു

അപകടം മഴ നനയാതിരിക്കാൻ നിർമാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയപ്പോൾ

MediaOne Logo

Web Desk

  • Published:

    18 Dec 2025 1:02 PM IST

A Malayali youth died in Ras Al Khaimah
X

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു. മഴ നനയാതിരിക്കാൻ നിർമാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയ മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസാണ് (27) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.

ഷവർമ കടയിലെ ജീവനക്കാരനായിരുന്നു. കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയിൽ സുലൈമാന്റെയും അസ്മാബിയുടെയും മകനാണ്.

ഇന്നലെ വൈകുന്നേരം മുതൽ റാസൽഖൈമയിലെങ്ങും കനത്ത കാറ്റും മഴയുമാണ് അനുഭപ്പെടുന്നത്. കാറ്റിൽ വ്യാപകനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story