Quantcast

മലീഹ റോഡിലെ കുരുക്കഴിയും!; 14 കോടി ദിർഹം ചെലവിൽ ശൈഖ് ഖലീഫ ബിൻ സായിദ് റോഡിനെ ബന്ധിപ്പിക്കുന്ന പാലം വരുന്നു

യാത്രാ സമയം ഏകദേശം 9 മിനിറ്റ് കുറയുമെന്ന് ഷാർജ ആർ.ടി.എ

MediaOne Logo

Web Desk

  • Updated:

    2026-05-11 15:02:17.0

Published:

11 May 2026 8:31 PM IST

Sharjah Ruler approves Dh140 million bridge linking Khalifa bin Zayed Road to Maliha Road
X

ദുബൈ: ഷാർജയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ശൈഖ് ഖലീഫ ബിൻ സായിദ് റോഡിനെയും മലീഹ റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലം വരുന്നു. 14 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.

മലീഹ റോഡിൽ നിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പാലം ലക്ഷ്യമാക്കി നീളുന്ന പുതിയ പാലത്തിൽ മൂന്ന് വരികളുണ്ടാകും. മലീഹ റോഡിൻ്റെയും ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൻ്റെയും സംഗമസ്ഥാനത്താണ് ഇത് നിർമിക്കുന്നത്. പുതിയ പാലം പ്രവർത്തന സജ്ജമാകുന്നതോടെ യാത്രാസമയത്തിൽ ഏകദേശം 9 മിനിറ്റോളം ലാഭിക്കാൻ കഴിയുമെന്ന് ഷാർജ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) ചെയർമാൻ എഞ്ചിനീയർ യൂസഫ് ഖമീസ് അൽ ഉസ്മാനി അറിയിച്ചു.

പാലത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ദിശകളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ഈ പുതിയ പദ്ധതി വലിയ സഹായമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

TAGS :

Next Story