Quantcast

ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എ.ഇ

ഗസ്സയിൽ സ്ഥിരം വെടിനിർത്തൽ സാധ്യമാക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    27 Sept 2025 10:12 PM IST

ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എ.ഇ
X

ദുബൈ: ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എ.ഇ. യു.എൻ പൊതുസഭക്കിടെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ നേരിൽ കണ്ട് യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ലയാണ് ആവശ്യമുന്നയിച്ചത്. ഗസ്സയിൽ സ്ഥിരം വെടിനിർത്തൽ സാധ്യമാക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.

യു.എൻ. പൊതുസഭക്കിടെ ന്യുയോർക്കിലാണ് യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും കൂടിക്കാഴ്ച നടത്തിയത്. ഇസ്രായേലിന്റെ ഖത്തർ ആക്രമണത്തിന് ശേഷം ഉന്നത അറബ് നേതാവ് നെതന്യാഹുവുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ഇതിനെ വിശേഷിപ്പിച്ചത്. ഫലസ്തീൻ, ഇസ്രായേൽ ജനതക്ക് സ്വീകാര്യമായ വിധം ദ്വിരാഷ്ട്ര പരിഹാര ഫോർമുല നടപ്പാക്കാൻ തയാറാകണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു.

ബന്ദികളെ മോചിപ്പിക്കാൻ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങളെ യു.എ.ഇ പിന്തണക്കും. എല്ലാത്തരം തീവ്രവാദ പ്രവർത്തനങ്ങൾക്കുമെതിരെ യു.എ.ഇ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ വിദേകാര്യമന്ത്രിമാരുമായും ശൈഖ് അബ്ദുല്ല നൂയോർക്കിൽ സംസാരിച്ചു.

TAGS :

Next Story