Quantcast

തൊണ്ടവേദനയും ചുമയും മാത്രമോ! വാക്‌സിൻ എടുത്തവരിലെ അഞ്ച് കോവിഡ് ലക്ഷണങ്ങൾ ഇതാ...

വാക്‌സിൻ എടുത്തവരിൽ പൊതുവേ കോവിഡ് ഗുരുതരമാകാറില്ല. ഇത് സംബന്ധിച്ച് പല ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    24 Oct 2022 4:01 AM GMT

തൊണ്ടവേദനയും ചുമയും മാത്രമോ! വാക്‌സിൻ എടുത്തവരിലെ അഞ്ച് കോവിഡ് ലക്ഷണങ്ങൾ ഇതാ...
X

അവസാനിച്ചുവെന്ന് ആശ്വസിക്കുന്നിടത്താണ് വീണ്ടും കോവിഡ് പിടിമുറുക്കുന്നത്. കോവിഡ് വാക്‌സിനുകൾ എത്തിയത് ആശ്വാസമായെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച വൈറസുകൾ ആശങ്കയായിരുന്നു. രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ചവരെയും കോവിഡ് പിടികൂടാൻ തുടങ്ങിയതോടെ ഭീതിയേറി.

ഇതോടെ വാക്‌സിൻ സ്വീകരിച്ചിട്ട് കാര്യമില്ലെന്നും ഫലപ്രദമല്ലെന്നുമുള്ള രീതിയിലുള്ള പ്രചാരണങ്ങൾ വ്യാപകമായി. ഇവ തള്ളി ലോകാരോഗ്യ സംഘടനാ വിദഗ്‌ധർ രംഗത്തെത്തുകയും ചെയ്‌തിരുന്നു. കോവിഡിനെ തടയുന്നതിനേക്കാൾ രോഗം ബാധിച്ചാൽ ഗുരുതരമാകാതിരിക്കാനാണ് വാക്‌സിൻ എടുക്കുന്നതെന്നാണ് ആരോഗ്യവിദഗ്‌ധർ വിശദീകരിക്കുന്നത്.

വാക്‌സിൻ എടുത്തവരിൽ പൊതുവേ കോവിഡ് ഗുരുതരമാകാറില്ല. ഇത് സംബന്ധിച്ച് പല ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്നുണ്ട്. വാക്‌സിൻ എടുത്തവരിലെ കോവിഡ് ലക്ഷണങ്ങൾ മുതൽ ആളുകളിൽ സംശയം തുടങ്ങുന്നു. വാക്‌സിൻ എടുത്തവരിൽ കോവിഡ് ലക്ഷണങ്ങൾ വ്യത്യസ്‌തമായിരിക്കുമോ? സാധാരണയായി കാണപ്പെടുന്ന അഞ്ച് ലക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം...

തൊണ്ടവേദന

സാധാരണ കോവിഡ് രോഗികളിലേത് പോലെ തൊണ്ടവേദന തന്നെയാണ് വാക്‌സിൻ സ്വീകരിച്ചവരിലും ആദ്യം പ്രകടമാവുക. തൊണ്ടയിൽ അസ്വസ്ഥത, ചൊറിച്ചിൽ എന്നിവയും ഉണ്ടാകാറുണ്ട്. കോവിഡ് വകഭേദമായ ഒമൈക്രോൺ ബാധിച്ചവരിലും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് തൊണ്ടവേദന തന്നെയെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

മൂക്കൊലിപ്പ്

ജലദോഷം അഥവാ മൂക്കൊലിപ്പാണ് മറ്റൊരു ലക്ഷണം. ചില രോഗികൾക്ക് മൂക്കടപ്പ് മൂലം ശ്വാസതടസം നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. ആവി പിടിക്കുകയാണ് ഇതിന് പരിഹാരമായി ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.

നിർത്താതെയുള്ള ചുമ

വിട്ടുമാറാത്ത ചുമ സാധാരണ കോവിഡ് ലക്ഷണമാണ്. ചിലർക്ക് കടുത്ത ചുമ അനുഭവപ്പെടുന്നില്ലെങ്കിലും മറ്റ് ചിലരിൽ ഇത് ഗുരുതരമായി മാറാറുണ്ട്. വാക്‌സിൻ എടുത്തവരിൽ ചിലർക്ക് കടുത്ത ചുമ അനുഭവപ്പെട്ടതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

വീട്ടിലുള്ള ഔഷധങ്ങൾ ഉപയോഗിച്ച് തന്നെ ഈ ചുമയെ പ്രതിരോധിക്കാം. ഇഞ്ചി ചായ കുടിക്കുന്നതും നല്ലതാണ്.

തലവേദന

ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾക്കൊപ്പം തലവേദനയും അനുഭവപ്പെടാം. വേദന സഹിക്കാവുന്നതിനും അപ്പുറമാണെങ്കിൽ ഉടൻ തന്നെ ഡോക്‌ടറുടെ സേവനം തേടുക.

TAGS :
Next Story