ഷുഗർ കട്ടിലാണോ?; പഞ്ചസാരക്ക് പകരം തേനും ശർക്കരയും ഉപയോഗിക്കുന്നവർ അറിയേണ്ടത്...
പ്രമേഹമടക്കമുള്ള രോഗങ്ങളെ അകറ്റി നിർത്താന്‍ പഞ്ചസാര ദൈനംദിന ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുന്നതാണ് ഇപ്പോഴത്തെ ആരോഗ്യകരമായ ട്രെൻഡ്

മധുരം,പ്രത്യേകിച്ച് പഞ്ചസാരയില്ലാത്ത ദിനചര്യയെക്കുറിച്ച് ആലോചിക്കാൻ പോലും വയ്യാത്തവരാണ് നമ്മളില്‍ നല്ലൊരു ശതമാനം പേരും. രാവിലെ എഴുന്നേറ്റാൽ മധുരം കൂട്ടിയൊരു ചായ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ മോശമാകുമെന്ന് കരുതുന്നവരും ധാരാളമായിരുന്നു.എന്നാൽ പഞ്ചസാരയടക്കമുള്ള മധുരം അമിതമായി ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് മലയാളികളടക്കമുള്ളവർ അൽപം ശ്രദ്ധപുലർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഷുഗർ കട്ട് അഥവാ പഞ്ചസാര ഉപേക്ഷിക്കൽ എന്ന തീരുമാനത്തിലേക്ക് നിരവധി പേർ എത്തിയിട്ടുണ്ട്.
ഭാരം കുറക്കുന്നതിനും പ്രമേഹ രോഗത്തെ അകറ്റി നിർത്താനും പഞ്ചസാരയെ ദൈനംദിന ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുന്നതാണ് ഇപ്പോഴത്തെ ആരോഗ്യകരമായ ട്രെൻഡ്. എന്നാൽ പഞ്ചസാരക്ക് പകരം,തേൻ,ശർക്കര തുടങ്ങിയവ ഉപയോഗിക്കുന്നത് കണ്ടുവരാറുണ്ട്.ഇവ ശുദ്ധീകരിച്ച പഞ്ചസാരയേക്കാൾ കൂടുതൽ ആരോഗ്യകരമാണെന്നാണ് പറയപ്പെടുന്നത്. പഞ്ചസാരക്ക് പകരം തേനും ശർക്കരയും തെരഞ്ഞെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തേനോ ശര്‍ക്കരയോ....
ദീർഘകാലാടിസ്ഥാനത്തിൽ അമിതമായി പഞ്ചസാര കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിനും പ്രമേഹത്തിനും ഹൃദയാരോഗ്യത്തിനും കരളിന്റെ പ്രവർത്തനത്തെയും ബാധിച്ചേക്കാം. ശർക്കരയിൽ ഇരുമ്പ്, കാൽസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും തേനിൽ ആന്റിഓക്സിഡന്റുകളും ചെറിയ അളവിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. പഞ്ചസാരയിൽ നിന്ന് വ്യത്യസ്തമായി ശർക്കരയിലും തേനിലും പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഇവ അമിതമായി കഴിക്കുന്നത് ഒഴിവാക്കമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്.
ശർക്കരയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ വിഷവിമുക്തമാക്കാൻ സഹായിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്യുന്നു.
സാധാരണ പഞ്ചസാരയും ശർക്കരയും കരിമ്പിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ്. ശർക്കര ശുദ്ധീകരിച്ച പഞ്ചസാരയുടെ ഒരു ശുദ്ധീകരിക്കാത്ത പതിപ്പാണ്. അതുകൊണ്ടാണ് ശര്‍ക്കരയുടെ അമിതമായ ഉപയോഗം ആരോഗ്യത്തെ ബാധിച്ചേക്കാം.എന്നാല്‍ പഞ്ചസാരക്ക് പകരമായി ഇവ ഉപയോഗിക്കുന്നവര്‍ ശ്രദ്ധാപൂര്‍വം കഴിക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
എപ്പോഴും മിതമായ അളവിൽ മാത്രമേ കഴിക്കാവൂ. പ്രമേഹമുള്ളവർ പ്രത്യേകിച്ചും ശ്രദ്ധിക്കണം. ശർക്കരയിൽ ഉയർന്ന ഗ്ലൈസെമിക് സൂചിക അടങ്ങിയിട്ടുണ്ട്.ഇത് രക്തത്തിലെ പഞ്ചസാര വേഗത്തിൽ കൂട്ടാൻ ഇടയാക്കും. പ്രമേഹമുള്ളവർക്ക് തേൻ കുറച്ച് കൂടി സുരക്ഷിതമാണെങ്കിലും മിതമായി ഉപയോഗിക്കുന്നത് തന്നെയാണ് നല്ലത്. അമിതമായി തേൻ ഉപയോഗിക്കുന്നത് ശരീര ഭാരം കുറക്കുന്നതിലേക്കും നയിക്കും.
ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ചായ,മധുര പലഹാരങ്ങൾ,പ്രഭാത ഭക്ഷണങ്ങൾ എന്നിവയിൽ പഞ്ചസാരക്ക് പകരം തേനോ, ശർക്കരയോ ഉപയോഗിക്കാം.എന്നാൽ എപ്പോഴും കുറഞ്ഞ അളവ് മാത്രം ഉപയോഗിക്കാം.. ശുദ്ധമായ തേനും ശർക്കരയും ഉപയോഗിക്കുക.
അതേസമയം,ഏത് ഡയറ്റ് സ്വീകരിക്കുമ്പോഴും ഡോക്ടറുടെ ഉപദേശം തേടാന്‍ മറക്കരുത്. പ്രത്യേകിച്ച് എന്തെങ്കിലും അസുഖമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഭക്ഷണത്തില്‍ മാറ്റം വരുത്താവൂ...
Adjust Story Font
16

