Quantcast

ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട വേണം എന്ന് പറയില്ല, ആര് വോട്ട് തന്നാലും സ്വീകരിക്കും: എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാതെ എ. വിജയരാഘവൻ

വർ​ഗീയതയുടെ മൊത്തക്കച്ചവടക്കാരാണ് യുഡിഎഫെന്നും എൽഡിഎഫ് ഉള്ളത് കൊണ്ടാണ് കേരളത്തിൽ വർ​ഗീയത വളരാത്തതെന്നും വിജയരാഘവൻ

MediaOne Logo

Web Desk

  • Updated:

    2026-03-29 14:50:47.0

Published:

29 March 2026 7:53 PM IST

A Vijayaraghavan speech in cpm Malappuram sammelanam
X

തിരുവനന്തപുരം: എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാതെ സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എ.വിജയരാഘവൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട, വേണം എന്ന് പറയില്ല. ആര് വോട്ട് തന്നാലും സ്വീകരിക്കും. അത് ജനാധിപത്യ സമ്പ്രദായമാണ്. ഡീൽ എന്നത് കോൺഗ്രസിന്റെ ആരോപണമാണെന്നും എ. വിജയരാഘവൻ പറഞ്ഞു.

24 മണിക്കൂറും കറന്റ് കിട്ടുന്നത് കേരളത്തിലാണ്. നാടിനെ പിറകോട്ട് വലിക്കുന്നതാണ് യുഡിഎഫ് നിലപാടെന്നും വിജയരാഘവൻ പറഞ്ഞു. ലോകം തളരുമ്പോഴാണ് കേരളം വളരുന്നത്. ഇന്ത്യ ചുരുങ്ങുമ്പോഴാണ് കേരളം വികസിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

എൽഡിഎഫിന്റെ തുടർഭരണം തടയാനാണ് യുഡിഎഫിന്റെ നീക്കം. അധികാരം കിട്ടില്ലെന്ന് സതീശന് അറിയാം. എല്ലാ വർ​ഗീയ ശക്തികളുമായി കൂട്ടുകെട്ടുള്ള മുന്നണിയാണ് യുഡിഎഫ്. വർ​ഗീയതയുടെ മൊത്തക്കച്ചവടക്കാരാണ് യുഡിഎഫെന്നും എൽഡിഎഫ് ഉള്ളത് കൊണ്ടാണ് കേരളത്തിൽ വർ​ഗീയത വളരാത്തതെന്നും വിജയരാഘവൻ പറഞ്ഞു.

'വർ​ഗീയതക്ക് എതിരെയാണെന്ന് സതീശൻ പറയുന്നു. തോളിൽ കയ്യിട്ട് കച്ചവടം നടത്തിയിട്ടാണോ ഇതു പറയുന്നത്. വർ​ഗീയ സ്വാധീനത്തിന്റെ അടിമയായി സതീശൻ മാറി' എന്ന് വിജയരാഘവൻ പറഞ്ഞു.

ജി.സുധാകരനെ എ.വിജയരാഘവൻ രൂക്ഷമായി വിമർശിച്ചു. മരണം വരെ എംഎൽഎ ആവണം എന്നാണ് ചിലർക്ക് ആഗ്രഹം. അത് നടത്തിക്കൊടുക്കുന്ന പാർട്ടിയല്ല സിപിഎം. നല്ല കാലത്തും കുറച്ച് കഷ്ടകാലം ഉണ്ടാകും. കുത്തരിയിലും ഒരു ചെറിയ കറുത്തത് കാണുമെന്നുമെന്നും എ.വിജയരാഘവൻ പറഞ്ഞു.

കൂടാതെ, എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ വിജയരാഘവനും തയാറായില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട, വേണം എന്ന് പറയില്ല. ആര് വോട്ട് തന്നാലും സ്വീകരിക്കും. അത് ജനാധിപത്യ സമ്പ്രദായമാണ്. ഡീൽ എന്ന കോൺഗ്രസിന്റെ ആരോപണമാണെന്നുമാണ് എ. വിജയരാഘവൻ പറഞ്ഞത്.

TAGS :

Next Story