വിജയദശമി ആഘോഷത്തിനിടെ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് അപകടം; കുട്ടികളുൾപ്പടെ 13 പേർ മരിച്ചു
മധ്യപ്രദേശിലെ പന്ഥാന മേഖലയിൽ വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്

ഭോപ്പാൽ: വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ദുരന്തം. ഖാണ്ഡ്വ ജില്ലയിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് കുട്ടികളുൾപ്പടെ 13 പേർ മരിച്ചു. പന്ഥാന മേഖലയിലെ അർദാല ഗ്രാമത്തിലാണ് അപകടമുണ്ടായത്.
വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. വണ്ടിയിലുണ്ടായിരുന്ന 12കാരന്‍ അബദ്ധവശാല്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തതാണ് അപകടത്തിന് കാരണം. കുട്ടി ചാവി ഉപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്തതോടെ പാലത്തില്‍ നിന്ന് താഴേക്ക് മറിയുകയായിരുന്നു.
മരിച്ചവരിൽ 10 കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 25 പേർ അപകടസമയത്ത് ട്രോളിയിൽ ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ട കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ കുട്ടികളുമുണ്ട്.
Next Story
Adjust Story Font
16

