Quantcast

മധ്യപ്രദേശില്‍ പിക്ക് അപ്പ് വാൻ മറിഞ്ഞ് അപകടം; 14 മരണം

ദിൻഡോരി ജില്ലയിലെ ബദ്‌ജർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം

MediaOne Logo

Web Desk

  • Published:

    29 Feb 2024 9:09 AM IST

Madhya Pradesh accident
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ഡിൻഡോരിയിൽ പിക്ക് അപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ 14 മരണം. 21 പേർക്ക് പരിക്കേറ്റു. പിക്കപ്പ് വാൻ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു.

ദിൻഡോരി ജില്ലയിലെ ബദ്‌ജർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം. ദേവാരി ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഒരു സംഘം ഗ്രാമവാസികൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിക്കപ്പ് വാനിലാണ് ഗ്രാമീണര്‍ സഞ്ചരിച്ചിരുന്നത്. നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ചു.ദുരന്തബാധിതരെ സഹായിക്കാൻ ഡിൻഡോരി കലക്ടറും പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി.സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ദുഃഖം രേഖപ്പെടുത്തുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി സമ്പതിയ യുകെ ദിൻഡോരിയിലെത്തും.

TAGS :

Next Story