Quantcast

ശുചിമുറിയിൽ പോവാൻ വീടിന് പുറത്തിറങ്ങിയ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികളെ പിടിക്കാതെ പൊലീസ്

ഉത്തർപ്രദേശിലെ ബല്ലിയയിൽ ഫെബ്രുവരി 15 ന് വൈകീട്ടാണ് സംഭവം

MediaOne Logo
ശുചിമുറിയിൽ പോവാൻ വീടിന് പുറത്തിറങ്ങിയ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികളെ പിടിക്കാതെ പൊലീസ്
X

ലഖ്‌നൗ: ശുചിമുറിയിൽ പോവാനായി വീടിന് പുറത്തിറങ്ങിയ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ പിടികൂടാതെ പൊലീസ്. അഞ്ചു പേർക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഉത്തർപ്രദേശിലെ ബല്ലിയയിൽ ഫെബ്രുവരി 15 ന് വൈകീട്ടാണ് സംഭവം. വീടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ ഗ്രാമത്തിൽ തന്നെയുള്ള അഞ്ചു പേരാണ് ഉപദ്രവിച്ചത്.

പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ഗ്രാമത്തിൽ തന്നെയുള്ള റോഷൻ,രോഹിത്,ലല്ലു,രാജു എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് പ്രതികൾ ഇവർക്കെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ടെന്നും ലോക്കൽ പൊലീസ് സ്റ്റേഷൻ ഓഫീസർ ഹിതേഷ് കുമാർ പറഞ്ഞു.

പ്രതികളെല്ലാം 20-25 വയസിന് ഇടയിലുള്ളവരും പീഡനത്തിരയായ പെൺകുട്ടികളുടെ ഗ്രാമത്തിലുള്ളവർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സൂപ്രണ്ട് ഓം വീർ സിങ്ങും ഫോറൻസിക് സംഘവും സംഭവസ്ഥലം സന്ദർശിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും സ്ഥലം സന്ദർശിച്ച ശേഷം സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

TAGS :

Next Story