Quantcast

കണ്ണുകൾ ചൂഴ്‌ന്നെടുത്തു, കൈപ്പത്തിയിൽ ആണി തറച്ചു; യു.പിയിൽ 15-കാരി കൊല്ലപ്പെട്ട നിലയിൽ

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    11 Jun 2023 1:33 PM IST

15 years old girl murder up
X

ഫിറോസാബാദ്: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ 15-കാരിയായ പത്താം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലും കൈപ്പത്തിയിൽ ആണികൾ തറച്ചനിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. ബന്ധുക്കൾ വെള്ളിയാഴ്ച രാത്രി മുഴുവൻ പെൺകുട്ടിക്കായി തിരച്ചിൽ നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ സമീപത്തെ കൃഷിയിടത്തിൽനിന്നാണ് അർധനഗ്നമായ രീതിയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചെന്നും കേസ് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും എസ്.പി സർവേശ് മിശ്ര പറഞ്ഞു.

TAGS :

Next Story