Quantcast

17 വയസ് കഴിഞ്ഞാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം; സുപ്രധാന തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വർഷത്തിൽ നാലു തവണ ഇത്തരത്തിൽ പേര് ചേർക്കാനുള്ള സൗകര്യമുണ്ടാവും

MediaOne Logo

Web Desk

  • Updated:

    2022-07-28 06:53:54.0

Published:

28 July 2022 12:07 PM IST

17 വയസ് കഴിഞ്ഞാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം; സുപ്രധാന തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
X

ഡൽഹി: 17 വയസ് കഴിഞ്ഞാൽ മുൻകൂറായി വോട്ട് ചേർക്കാൻ സൗകര്യവുമായി തെരെഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ ജനുവരി 1 വരെ കാത്തിരിക്കാതെ മുൻകൂറായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സൗകര്യമുണ്ടാകും. ജനുവരി ഒന്നിന് 18 വയസ്സ് തികയാനുള്ള മുൻകൂർ മാനദണ്ഡം കാത്തിരിക്കേണ്ടി വരില്ല. വർഷത്തിൽ നാലു തവണ ഇത്തരത്തിൽ പേര് ചേർക്കാനുള്ള സൗകര്യമുണ്ടാവും.

മുൻകൂറായി പേര് ചേര്‍ക്കാനുള്ള എല്ലാ സഹായവും ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) രാജീവ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെ എന്നിവര്‍ അതത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

TAGS :

Next Story