Quantcast

വീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന 2 കുട്ടികളെ കഴുത്തറുത്തു ​കൊന്നു; യു.പിയിൽ സംഘർഷാവസ്ഥ

പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അക്രമി ​​കൊല്ലപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2024-03-20 02:40:56.0

Published:

20 March 2024 7:07 AM IST

Children, Murder,UP,
X

ലഖ്‌നൗ: ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളായ സഹോദരങ്ങളെ കഴുത്തറുത്തു ​കൊലപ്പെടുത്തി. പോലീസുമായുള്ള എറ്റുമുട്ടലിൽ കൊലയാളി കൊല്ലപ്പെട്ടു. കുട്ടികളെ കൊലപ്പെടുത്തിയതിന് പിന്നാ​​​ലെ പ്രദേശത്ത് സംഘർഷാവസ്ഥ. അക്രമിയും കുട്ടികളുടെ പിതാവും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

മണ്ഡി സമിതി പോലീസ് സ്‌റ്റേഷനു കീഴിലുള്ള ബുദൗണിലെ ബാബ കോളനിയിലാണ് സംഭവം. ചൊവ്വാഴ്ച് വൈകുന്നേരത്തോടെ കുട്ടികളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി സഹോദരങ്ങളായ 12 ഉം 8 ഉം വയസുള്ള രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു. സ

ഇരുവരും ടെറസിൽ കളിക്കുന്നതിനിടയിലാണ് കൊലപാതകം അരങ്ങേറിയത്. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ കട തീയിട്ടതിന് പിന്നാലെ സംഘർഷാവസ്ഥ ഉടലെുത്തു.കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാർക്കെതിരെ വെടിയുതിർക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് കൊലയാളി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്നു പോലീസ് അറിയിച്ചു.അക്രമത്തെ കുറിച്ചും നാട്ടുകാരുടെ പ്രതിഷേധത്തെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചതായി ബുദൗൺ ജില്ലാ മജിസ്‌ട്രേറ്റ് മനോജ് കുമാർ പറഞ്ഞു

TAGS :

Next Story