Quantcast

ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ രണ്ട് മരണം

കുളു, കാംഗ്ര മേഖലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.

MediaOne Logo

Web Desk

  • Published:

    25 Jun 2025 11:37 PM IST

2 Dead, 20 Feared Swept Away As Cloudbursts
X

ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു. നിരവധിപേരെ കാണാതായി. നിരവധി വാഹനങ്ങളും ഒഴുകിപ്പോയി. കുളു, കാംഗ്ര മേഖലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് ഹിമാചലിന്റെ വിവിധ ഭാഗങ്ങളിൽ പെയ്തുകൊണ്ടിരിക്കുന്നത്. നിരവധി വീടുകൾ, ഒരു സ്‌കൂൾ കെട്ടിടം, പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന റോഡുകൾ, ചെറിയ പാലങ്ങൾ എന്നിവ തകർന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഖനിയാര മനുനി ഖാഡിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്ദിരാ പ്രിയദർശിനി ജലവൈദ്യുത പദ്ധതി പ്രദേശത്തിനടുത്തുള്ള ഒരു ലേബർ കോളനിയിൽ ഉണ്ടായിരുന്ന 20 ഓളം തൊഴിലാളികളെ കാണാതായിട്ടുണ്ട്.


TAGS :

Next Story