ഇന്ത്യക്ക് ഗോൾഡൻ ബമ്പർ; ഒഡിഷയിലെ 20000 കിലോയുടെ സ്വർണ ശേഖരം
ബോക്സൈറ്റ്, ഇരുമ്പയിര് ക്രോമൈറ്റ് തുടങ്ങിയ തുടങ്ങിയ ധാതുക്കളാണ് പ്രധാനമായും ഒഡിഷയിൽനിന്ന് ലഭിച്ചിരുന്നതെങ്കിൽ ഇപ്പോഴതെല്ലാം പഴങ്കഥ ആയിരിക്കുകയാണ്. അടുത്തിടെ Geological Survey of India നടത്തിയ ധാതു പര്യവേക്ഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ആ കണ്ടെത്തൽ ഉണ്ടായത്

ഇന്ത്യൻ ധാതുസമ്പത്തിന് വീണ്ടും മാറ്റുകൂട്ടിയിരിക്കുകയാണ് ഒഡിഷയിൽനിന്നുള്ള വാർത്ത. രാജ്യത്തിൻറെ ധാതു കലവറയായ ഒഡിഷയിലെ വിവിധ ജില്ലകളിലായി ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത് ഏകദേശം 20,000 കിലോയുടെ സ്വർണ ശേഖരമാണ്.
ഖനന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2023–24 സാമ്പത്തിക വര്‍ഷം, ഖനന ഉത്പാദനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് ഒഡിഷ. 63,588 കോടി രൂപ മൂല്യമുള്ള ഉത്പാദനമാണ് ഇവിടെ നടന്നത്. ഇന്ത്യൻ ധാതു ഉത്പാദനത്തിന്റെ ഏകദേശം 44.9 ശതമാനവും സംഭാവന ചെയ്യുന്നത് ഒഡിഷയാണ്. ഇന്ത്യയുടെ ധാതുസമ്പത്തിൽ ഒഡീഷ എത്രത്തോളം തന്ത്രപ്രധാനമായ പങ്ക് വഹിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.
ബോക്സൈറ്റ്, ഇരുമ്പയിര് ക്രോമൈറ്റ് തുടങ്ങിയ തുടങ്ങിയ ധാതുക്കളാണ് പ്രധാനമായും ഒഡിഷയിൽനിന്ന് ലഭിച്ചിരുന്നതെങ്കിൽ ഇപ്പോഴതെല്ലാം പഴങ്കഥ ആയിരിക്കുകയാണ്. അടുത്തിടെ Geological Survey of India നടത്തിയ ധാതു പര്യവേക്ഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ആ കണ്ടെത്തൽ ഉണ്ടായത്. ഡിയോഗഡ്, കിയോഞ്ജർ, സുന്ദർഗഡ്, നബരങ്പുർ, അങ്കുൽ, കോരപുത് എന്നിവിടങ്ങളിൽ 20 ടൺ സ്വർണശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നത്തെ മാർക്കറ്റ് വില കണക്കാക്കുമ്പോൾ 20,000 കോടിയിലേറെ രൂപയുടെ മൂല്യമാണ് ഇവയ്ക്കുള്ളത്.
നിലവിൽ കണ്ടെത്തിയതിന് പുറമെ മറ്റുപല പ്രദേശങ്ങളിലും സ്വർണശേഖരത്തിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. മയൂർബഞ്ച്, മാൽഖൻഗിരി, സമ്പാൽപൂർ, ബോദ്ധ് എന്നിവിടങ്ങളിൽ പര്യവേക്ഷണ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം ഈ വർഷം മാർച്ചിൽ മന്ത്രി വിഭൂതി ഭൂഷൺ ജെന ഒഡിഷ നിയമസഭയിൽ അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞവർഷം മാത്രം ഏകദേശം 700 മെട്രിക് ടൺ സ്വർണം ഇറക്കുമതി ചെയ്ത രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിനുള്ള സ്വർണവും ഭൂരിഭാഗം കണ്ടെത്തുന്നതും അത്തരത്തിലാണ്. ആഭ്യന്തര ഉത്പാദനമാകട്ടെ പ്രതിവർഷം 1.6 ടൺ മാത്രവുമാണ്. അങ്ങനെയിരിക്കെ പുതിയ കണ്ടെത്തൽ വളരെ ചെറിയ തോതാണെങ്കിലും പോലും ആഭ്യന്തര ഉത്പാദനത്തിലും അതുവഴി ഇറക്കുമതി കുറയ്ക്കാനും സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാക്കാനും അവ കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.
ഒഡീഷ മൈനിംഗ് കോർപ്പറേഷനും ജിഎസ്ഐയും ഒഡീഷ സർക്കാറും ചേർന്ന് ഈ കണ്ടെത്തലുകൾ വാണിജ്യവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണ്. ഡിയോഗഡിലെ സ്വർണ്ണ ഖനന ബ്ലോക്ക് ലേലം ചെയ്യാനുള്ള പദ്ധതികളും നടക്കുന്നുണ്ട്. അതിനുമുൻപ് ചില നടപടിക്രമങ്ങൾ കൂടി പൂർത്തീകരിക്കേണ്ടതുണ്ട്. സ്വർണശേഖരത്തിന്റെ ഗ്രേഡ് നിർണയിക്കാനുള്ള ലാബ് ടെസ്റ്റ്, വാണിജ്യ സാധ്യത വിലയിരുത്താനുള്ള സാങ്കേതിക സമിതി രൂപീകരിക്കൽ എന്നിവയാണ് അതിൽ ചിലത്. ഒപ്പം പരിസ്ഥിതി, സാമൂഹിക ആഘാതം പഠിച്ച് ഖനനത്തിന്റെ പ്രായോഗികതയും നോക്കേണ്ടതുണ്ട്.
ഖനന പ്രവർത്തനങ്ങളും തുടങ്ങുന്നത് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും നേട്ടമാകുകയും പുതിയ ബിസിനസ് അവസരങ്ങൾക്കും വഴിതുറക്കുകയും ചെയ്തേക്കാം. എന്നാൽ ആ പ്രദേശത്തെ ജനങ്ങൾക്ക് ഇതിന്റെയെല്ലാം ഗുണം എത്രമാത്രം ലഭിക്കുമെന്ന ചോദ്യം അപ്പോഴും ബാക്കിയാകുകയാണ്. തദ്ദേശീയ ജനവിഭാഗങ്ങൾ കഴിയുന്ന മേഖലകളിൽ കണ്ടെത്തുന്ന ധാതുതാക്കളുടെ ഖനനത്തിനായി അവരെ കുടിയിറക്കുക എന്നത് രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള പതിവ് കാഴ്ചയാണ്. അതുകൊണ്ടുതന്നെയാണ് ലാഭം ആർക്കായിരിക്കും എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത്.
അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏകദേശം 3000 സ്ഥലങ്ങളിൽ ധാതുസാധ്യതകൾ ഉണ്ടെന്നാണ് ജിഎസ്ഐ കരുതുന്നത്. അവിടെ താത്‌പര്യവേക്ഷണങ്ങൾ നടത്തിവരികയാണ്.
Adjust Story Font
16

