Quantcast

ഭാര്യയെ കൊന്ന് മൃതദേഹം ബാഗിലാക്കി ബസിൽ ഉപേക്ഷിച്ച 75 വയസുകാരൻ 23 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2025-06-27 07:09:42.0

Published:

27 Jun 2025 12:38 PM IST

Hanumanthappa
X

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി ഒളിപ്പിച്ച കേസിൽ 75കാരൻ പിടിയിൽ. കുറ്റകൃത്യം നടന്ന 23 വര്‍ഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം.

ഹുസെനപ്പയുടെ മകനായ ഹനുമന്തക്ക് കൊലപാതകം നടക്കുമ്പോൾ 49 വയസായിരുന്നു. ബദർലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് അസിസ്റ്റന്‍റായിരുന്ന ജോലി ചെയ്തിരുന്ന ഇയാൾ റായ്ച്ചൂർ ജില്ലയിലെ മാൻവി താലൂക്കിലെ ഹലധാൽ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.

2002ലാണ് ഹനുമന്തപ്പ മൂന്നാമത്തെ ഭാര്യയായ രേണുകമ്മയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. വ്യാഴാഴ്ചയാണ് ഗംഗാവതി പൊലീസ് ഹനുമന്തപ്പയെ അറസ്റ്റ് ചെയ്തത്. ഭാര്യയെ കൊന്ന ശേഷം മൃതദേഹം ചാക്കിൽ കെട്ടി ബസിൽ കയറ്റി ബസിൽ ഉപേക്ഷിക്കുകയായിരുന്നു.

ഗംഗാവതി ടൗൺ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കർണാടകയിലുടനീളം ഒന്നിലധികം പൊലീസ് സ്റ്റേഷനുകളുടെ കീഴിലാണ് കേസ് വരുന്നത്. കൊലപാതകം കൊപ്പൽ ജില്ലയിലാണ് നടന്നതെങ്കിൽ മൃതദേഹം ഉപേക്ഷിച്ചത് ബല്ലാരി ജില്ലയിലാണ്. റായ്ച്ചൂർ ജില്ലയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. 23 വര്‍ഷം പൊലീസിനെ വിദഗ്ധമായ കബളിപ്പിച്ച് ഒളിച്ചു താമസിക്കുകയായിരുന്നു.ഏതാനും ദിവസങ്ങൾക്ക് മുമ്പ്, പ്രതി റായ്ച്ചൂർ ജില്ലയിലെ മാൻവി താലൂക്കിലെ സ്വന്തം ഗ്രാമമായ ഹലധാളിലേക്ക് തിരിച്ചെത്തിയതായി പൊലീസിന് സൂചന ലഭിച്ചു. അവിടെ വെച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഹനുമന്തപ്പ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ താമസിച്ചിരുന്നു. ഇത്രയും വര്‍ഷം അറസ്റ്റ് ഒഴിവായതിൽ ഹനുമന്തപ്പക്ക് പ്രാദേശിക പിന്തുണ ലഭിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

TAGS :

Next Story