Quantcast

രണ്ടര മാസം പ്രായമുള്ള നായ്ക്കുട്ടിക്കെതിരെ ലൈംഗികാതിക്രമവും ക്രൂരമർദനവും; യുവാവ് പിടിയിൽ

ഗുരുതരമായി പരിക്കേറ്റ നായ്ക്കുട്ടിയെ റെസ്‌ക്യൂ പ്രവര്‍ത്തകര്‍ ശുശ്രൂഷിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിവരം പുറംലോകമറിഞ്ഞത്

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-01-22 12:33:28.0

Published:

22 Jan 2026 5:59 PM IST

രണ്ടര മാസം പ്രായമുള്ള നായ്ക്കുട്ടിക്കെതിരെ ലൈംഗികാതിക്രമവും ക്രൂരമർദനവും; യുവാവ് പിടിയിൽ
X

മുംബൈ: മഹാരാഷ്ട്രയിലെ മലാഡില്‍ രണ്ടര മാസം പ്രായമുള്ള നായ്ക്കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. മുംബൈയിലെ കുരാര്‍ വില്ലേജിലെ 20കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ നായ്ക്കുട്ടിയെ റെസ്‌ക്യൂ പ്രവര്‍ത്തകര്‍ ശുശ്രൂഷിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിവരം പുറംലോകമറിഞ്ഞത്.

നായ്ക്കുട്ടിയെ മര്‍ദിക്കുകയും ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ചെയ്ത യുവാവിനെ പ്രദേശത്തെ പൊതുടോയ്‌ലറ്റില്‍ നിന്നാണ് മുംബൈ പൊലീസും ലോക്കല്‍ ആനിമല്‍ ആക്ടിവിസ്റ്റുകളും കണ്ടെത്തിയത്. പരിക്കേറ്റ നായ്ക്കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്ന വീഡിയോ മൃഗക്ഷേമ സംഘടനയായ പിഎഎല്‍(പ്യൂവര്‍ ആനിമല്‍ ലവേര്‍സ്) സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഉടനെ നായക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതായും കൂടുതല്‍ തീവ്ര പരിചരണത്തിനായി ആശുപത്രിയിലേക്ക് എത്തിച്ചതായും പിഎഎല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. 'നായ വളരെ ഗുരുതരമായ അവസ്ഥയിലാണുള്ളത്. ചികിത്സ നടക്കുന്നു. ഒരു ജീവിയോടും ഒരാളും കാണിക്കാന്‍ പാടില്ലാത്ത ക്രൂരതയാണ് ഇതിനോട് കാണിച്ചിരിക്കുന്നത്. നീതി ഉറപ്പാക്കണം.' പങ്കുവെച്ച വീഡിയോക്കൊപ്പം സംഘടന കുറിച്ചു.

കുറ്റാരോപിതനെ പിടികൂടിയതായും പ്രേരണയെന്തെന്ന് തിരിച്ചറിയുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രതിക്കെതിരെ മൃഗസുരക്ഷാ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

TAGS :

Next Story