Quantcast

സിക്കിമിലെ സൈനിക ക്യാമ്പിലെ മണ്ണിടിച്ചില്‍, മൂന്ന് സൈനികര്‍ മരിച്ചു; ആറ് സുരക്ഷ ഉദ്യോഗസ്ഥരെ കാണാതായി

വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2025-06-02 09:39:50.0

Published:

2 Jun 2025 3:07 PM IST

സിക്കിമിലെ സൈനിക ക്യാമ്പിലെ മണ്ണിടിച്ചില്‍, മൂന്ന് സൈനികര്‍ മരിച്ചു; ആറ് സുരക്ഷ ഉദ്യോഗസ്ഥരെ കാണാതായി
X

ഗാങ്‌ടോക്ക്: സിക്കിമിലെ സൈനിക ക്യാമ്പിലെ മണ്ണിടിച്ചില്‍ മൂന്ന് സൈനികര്‍ മരിച്ചു. ആറ് സുരക്ഷ ഉദ്യാഗസ്ഥരെ കാണാതായി. വടക്കന്‍ സിക്കിമിലെ ഛാത്തനില്‍ സൈനിക ക്യാമ്പില്‍ ഞായറാഴ്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. രാത്രി ഏഴ് മണിക്കാണ് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര് വ്യക്തമാക്കി. മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയതായും നിസാരപരിക്കുകളോടെ നാലുപേരെ രക്ഷിച്ചെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിക്കിമില് കനത്ത മഴയാണ്. ഒന്നിലധികം പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. പൗരന്മാരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പുവരുത്താനായി അധികൃതര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണ്. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. വടക്കന്‍ സിക്കിമിലെ ലാച്ചുങ്ങില്‍ കുടുങ്ങിയ വിനോദസഞ്ചാരികളുടെ ആദ്യ ബാച്ചിനെ സുരക്ഷിതമായി ഒഴിപ്പിച്ചു.

മംഗന്‍ ജില്ലാ കളക്ടര്‍ ആനന്ത് ജെയിനിന്റെ നേതൃത്വത്തിലായിരുന്നു വിനോദ സഞ്ചാരികളെ സുരക്ഷിതമായി ഒഴുപ്പിച്ചത്. തദ്ദേശ ഭരണകൂടം, പോലീസ്, സൈന്യം, ബിആര്‍ഒ, ഐടിബിപി, വനം വകുപ്പ്, ടിഎഎഎസ്, എസ്എച്ച്ആര്‍എ, ഡ്രൈവര്‍മാരുടെ അസോസിയേഷനുകള്‍, മറ്റ് ടൂറിസം പങ്കാളികള്‍, പ്രദേശവാസികള്‍ എന്നിവരുടെ ഏകോപിത ശ്രമത്തിലൂടെയാണ് ഇന്ന് രാവിലെ ലാച്ചുങ്ങില്‍ നിന്ന് വിനോദസഞ്ചാരികളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചത്. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് 1,678 വിനോദസഞ്ചാരികളുമായി ഫിഡാങ്ങിലേക്ക് തിരിച്ച വാഹനവ്യൂഹം തെങ് ചെക്ക് പോസ്റ്റ് വിജയകരമായി കടന്നുപോയി.

TAGS :

Next Story