Quantcast

ഷിംലയില്‍ നാലു വയസുകാരിയെ അമ്മാവന്‍ ബലാത്സംഗം ചെയ്ത് കൊന്നു

സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം

MediaOne Logo

Web Desk

  • Published:

    17 July 2023 1:49 AM GMT

Girl, 4, Allegedly Raped
X

പ്രതീകാത്മക ചിത്രം

ഷിംല: ഷിംലയിൽ നാല് വയസുകാരിയെ അമ്മാവൻ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം.

താനും കുടുംബവും ജോലിക്ക് പോയി ഉച്ചക്ക് തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കണ്ടില്ലെന്നും പിന്നീട് നടത്തിയ തെരച്ചിലില്‍ ദേരയില്‍ നിന്ന് (താല്‍ക്കാലികമായി നിര്‍മിച്ച വീട്) 200 മീറ്റര്‍ അകലെ കുട്ടിയുടെ ചെരിപ്പുകള്‍ കണ്ടെത്തിയതായി പിതാവ് പറഞ്ഞു. തൊട്ടടുത്ത് തന്നെ മൃതദേഹവും കണ്ടു. നാലുവയസുകാരിയുടെ മരണത്തിന് പിന്നിൽ പെൺകുട്ടിയുടെ അമ്മാവനായ ദേശ്‌രാജ്(19) ആണെന്ന് സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു.കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് മുമ്പ് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പോക്സോ പ്രകാരവും വിവിധ വകുപ്പുകള്‍ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഈ ആഴ്ച ആദ്യം ഉത്തർപ്രദേശിൽ നിന്ന് സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഷാംലി ജില്ലയിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്തതിന് 35 കാരനായ ഫാക്ടറി ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു.പിഞ്ചുകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 35 കാരനായ നവേദ് എന്ന പ്രതിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

TAGS :

Next Story