Quantcast

കൊതുകു തിരിയില്‍ നിന്നും ബെഡിന് തീപിടിച്ചു; ഒരു കുട്ടിയടക്കം ആറു പേര്‍ വെന്തുമരിച്ചു

രാത്രിയില്‍ കത്തുന്ന കൊതുകു തിരി മെത്തക്ക് മുകളിലേക്ക് വീണതാകാമെന്ന് പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-03-31 06:56:33.0

Published:

31 March 2023 12:25 PM IST

Delhi fire
X

തീപിടിത്തമുണ്ടായ വീട്

ഡല്‍ഹി: ഡൽഹിയിലെ ശാസ്ത്രി പാർക്കിലെ വീട്ടുലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ വെന്തുമരിച്ചു. കൊതുകു തിരിയില്‍ നിന്നും ബെഡിന് തീ പിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ചയാണ് സംഭവം.

രാത്രിയില്‍ കത്തുന്ന കൊതുകു തിരി മെത്തക്ക് മുകളിലേക്ക് വീണതാകാമെന്ന് പൊലീസ് പറഞ്ഞു. വിഷവാതകം ശ്വസിച്ചതിന്‍റെ ഫലമായി അംഗങ്ങൾക്ക് ബോധരഹിതരാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മരിച്ച ആറ് പേരിൽ നാല് പേർ പുരുഷന്മാരും ഒരു മുതിർന്ന സ്ത്രീയും ഒരു കുട്ടിയുമാണ്.പൊള്ളലേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story