Quantcast

പുക മഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യ; 300ലധികം വിമാന സർവീസുകൾ വൈകി

വായു മലിനീകരണത്തിനൊപ്പം ശൈത്യം കടുത്തതാണ് ഉത്തരേന്ത്യയിൽ സാഹര്യം കൂടുതൽ രൂക്ഷമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2025-12-15 08:58:52.0

Published:

15 Dec 2025 1:07 PM IST

പുക മഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യ; 300ലധികം വിമാന സർവീസുകൾ വൈകി
X

ഡൽഹി: കനത്ത പുക മഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യ. ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായി. 300 ൽ അധികം വിമാന സർവീസുകൾ വൈകി. 40 വിമാനങ്ങൾ റദ്ദാക്കി.ഡൽഹിയിൽ വായു മലിനീകരണവും രൂക്ഷമായി തുടരുകയാണ്.

വായു മലിനീകരണത്തിനൊപ്പം ശൈത്യം കടുത്തതാണ് ഉത്തരേന്ത്യയിൽ സാഹര്യം കൂടുതൽ രൂക്ഷമാക്കിയത്. രാവിലെ രൂപപ്പെട്ട പൂകമഞ്ഞിൽ പലയിടങ്ങളിലും കാഴ്‌ച പരിധി പൂജ്യമായി കുറഞ്ഞു. ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായി. പ്രധാനമന്ത്രിയുടെയും മെസ്സിയുടെ അടക്കം നിരവധി വിമാനങ്ങളെ മൂടൽ മഞ്ഞു ബാധിച്ചു.

വിമാനത്താവളങ്ങളിലേക്ക് പോകുന്നതിനു മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് വിമാന കമ്പനികൾ നിർദേശം നൽകി. അതേസമയം ഡൽഹിയിൽ പലയിടത്തും വായു മലിനീകരണതോത് 450ന് മുകളിലാണ്. പിന്നാലെ നിയന്ത്രണങ്ങൾ ഡൽഹി സർക്കാർ കൂടുതൽ ശക്തമാക്കി. 50 ശതമാനം ആളുകൾ വീടുകളിൽ നിന്ന് ജോലി ചെയ്യാനും ക്ലാസുകൾ ഓൺലൈൻ ആക്കാനും നിർദേശം നൽകി.

TAGS :

Next Story