Quantcast

നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപണം; മഹാരാഷ്ട്രയിൽ കസ്റ്റഡിയിലെടുത്ത വൈദികൻ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു

നിർബന്ധിത മതപരിവർത്തനം ആരോപിച്ചാണ് നാഗ്പൂർ മിഷനിലെ ഫാദറും തിരുവനന്തപുരം സ്വദേശിയുമായ സുധീറിനെയും ഭാര്യയെയും മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തത്

MediaOne Logo

Web Desk

  • Updated:

    2025-12-31 05:32:24.0

Published:

31 Dec 2025 8:37 AM IST

നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപണം; മഹാരാഷ്ട്രയിൽ കസ്റ്റഡിയിലെടുത്ത വൈദികൻ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു
X

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ക്രിസ്തുമസ് പ്രാർഥനാ യോഗത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി വൈദികൻ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് നാഗ്പൂർ മിഷനിലെ ഫാദറും തിരുവനന്തപുരം സ്വദേശിയുമായ സുധീറിനെ ഇന്നലെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

നാഗ്പൂർ മിഷനിലെ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെയും രണ്ട് പ്രാദേശിക വൈദികരെയും ഭാര്യമാരെയുമാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് ഇവർ ക്രിസ്മസ് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാൻ പോയത്. സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനായ ഫാദർ സുധീർ തിരുവനന്തപുരം അമരവിള സ്വദേശിയാണ്. നേരത്തെ മറ്റ് സംസ്ഥാനങ്ങളിലും മലയാളി വൈദികരെയും കന്യാസ്ത്രീകളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വിമർശനവുമായി ക്രൈസ്തവ സഭകൾ രം?ഗത്തെത്തിയിരുന്നു. ക്രിസ്മസ് സന്ദേശത്തിലൂടെയാണ് സഭാ അധ്യക്ഷന്മാർ വിമർശനവുമായി രഗത്തെത്തിയത്. ക്രൈസ്തവ വിശ്വാസികൾക്കെതിരെയുള്ള ആക്രമണം വർധിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞിരുന്നു.

TAGS :

Next Story