Quantcast

ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി;മൃതദേഹം അലിയിപ്പിക്കുന്നതിനിടെ പൊട്ടിത്തെറി

രാസവസ്തുക്കൾ ഉപയോഗിച്ച് അലിയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മൃതദേഹം വൻ ശബ്ദത്തോടെ ചിന്നിച്ചിതറുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    22 Sept 2021 3:04 PM IST

ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി;മൃതദേഹം അലിയിപ്പിക്കുന്നതിനിടെ പൊട്ടിത്തെറി
X

ബിഹാറിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അലിയിപ്പിച്ച് കളയാൻ ശ്രമം. രാസവസ്തുക്കൾ ഉപയോഗിച്ച് അലിയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മൃതദേഹം വൻ ശബ്ദത്തോടെ ചിന്നിച്ചിതറിയതാണ് കൊലപാതകം പുറത്തറിയാൻ കാരണമായത്. തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

30 വയസുള്ള രാകേഷിനെയാണ് ഭാര്യ രാധയും കാമുകൻ സുഭാഷും ചേർന്ന് കൊലപ്പെടുത്തിയത്. മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിൽ അനധികൃതമായി മദ്യക്കച്ചവടം നടത്തിവന്നിരുന്ന രാകേഷിനെ പൊലീസ് നാളുകളായി തിരഞ്ഞിരുന്ന വ്യക്തി കൂടിയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടതിനെ തുടർന്ന് എല്ലാവരെയും ചോദ്യം ചെയ്തു. തുടർന്ന് പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.

സംഭവത്തിൽ രാധയുടെ സഹോദരിയും ഭർത്താവും പങ്കാളികളായിട്ടുണ്ട്. എല്ലാ പ്രതികളെയും സിക്കന്ദർപുർ നഗർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

TAGS :

Next Story