Quantcast

മഹാരാഷ്ട്ര നിയമസഭയ്ക്ക് പുറത്ത് എംഎൽഎമാരുടെ കൂട്ടയടി - വീഡിയോ

കൂറുമാറാൻ പണം വാങ്ങിയെന്നാരോപിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ക്യാമ്പിനെതിരെ പ്രതിപക്ഷം തുടർച്ചയായി പ്രതിഷേധങ്ങൾ നടത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    24 Aug 2022 8:06 AM GMT

മഹാരാഷ്ട്ര നിയമസഭയ്ക്ക് പുറത്ത് എംഎൽഎമാരുടെ കൂട്ടയടി - വീഡിയോ
X

മുംബൈ: മഹാരാഷ്ട്ര നിയമസഭയ്ക്ക് പുറത്ത് ഭരണകക്ഷി എംഎൽഎമാരും പ്രതിപക്ഷാംഗങ്ങളും തമ്മിൽ കൂട്ടയടി. കൂറുമാറാൻ പണം വാങ്ങിയെന്നാരോപിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ക്യാമ്പിനെതിരെ പ്രതിപക്ഷം തുടർച്ചയായി പ്രതിഷേധങ്ങൾ നടത്തിയിരുന്നു.

ഇതിന് മറുപടിയുമായ ചീഫ് വിപ്പ് ഭരത് ഗോഗവാലെ രംഗത്തെത്തി. സഭാംഗങ്ങൾ തമ്മിൽ വാക്പോര് രൂക്ഷമായതിന് പിന്നാലെ ബിജെപി എംഎൽഎ മഹേഷ് ഷിൻഡെയും എൻസിപി നേതാവ് അമോൽ മിത്കാരിയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.



ഈ സംഭവത്തിന് പിന്നാലെ, പ്രതിപക്ഷ നേതാവ് അജിത് പവാർ തന്റെ അംഗങ്ങളോട് സഭയ്ക്ക് അകത്തേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ചയും പ്രതിപക്ഷാംഗങ്ങൾ സർക്കാരിനെതിരെ രംഗത്തുവന്നിരുന്നു. തന്നെയും തന്റെ കൂടെയുള്ളവരെയും പരിഹസിക്കുന്നത് സഹിക്കുന്നതിന് ഒരുപരിധിയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലായിരുന്നു മഹാരാഷ്ട്രയിൽ ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിലെത്തിയത്.

TAGS :

Next Story